
സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് ഞാന്‍ ശോഭനയോട് പറഞ്ഞു, അബദ്ധം പറ്റിയതാണ് ! ഒന്ന് സഹായിക്കണം എന്ന് ! തന്നെ രക്ഷിച്ച നായികമാരെ കുറിച്ച് സത്യൻ അന്തിക്കാട് !
മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് സത്യൻ അന്തിക്കാട്. ഒരുപാട് മികച്ച കലാ സൃഷ്ട്ടികൾ നമുക്ക് സമ്മാനിച്ച അദ്ദേഹം അതുപോലെ തന്നെ മികച്ച ഒരുപിടി അഭിനേതാക്കളെയും അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. നയൻതാരയും, സംയുക്ത വർമ്മയും, അസിനും എല്ലാം അതിനു ഉദാഹരണമാണ്. ഇപ്പോഴിതാ അദ്ദേഹം തനറെ ചില അനുഭവങ്ങൾ പപങ്കുവെക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സംയുകതയും നയൻതാരയും എല്ലാം അന്നതുടക്കത്തിൽ അവർ ആദ്യമായി അഭിനയിക്കാൻ തുടങ്ങിയപ്പോൾ രണ്ടുപേരും ആദ്യം കുറച്ച് ദിവസം ഷൂട്ടിങ് സെറ്റിൽ വന്നിരുന്നു. ശേഷം അതെല്ലാം കണ്ടു മനസിലാക്കി, അവിടെ ഉള്ള എല്ലാവരുമായി കമ്പനി ആയശേഷമാണ് അവർ അഭിനയിക്കാൻ തുടങ്ങിയത്.
അതുപോലെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിൽ ഞാൻ ആദ്യം മറ്റൊരു അന്യ ഭാഷാ നായികയെയാണ് കൊണ്ടുവന്നത്. പടത്തിന് പറ്റുന്ന ആളാണെങ്കില്‍ വിചാരിച്ചാല്‍ അഭിനയിപ്പിക്കാമെന്ന ഒരു അഹങ്കാരം എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാൽ അത് അഹങ്കാരമാണെന്ന് എന്നെ ബോധ്യപ്പെടുത്തി. ആ കുട്ടിയെ അതുപോലെ നേരത്തെ കൊണ്ടുവന്ന് എത്ര ശ്രമിച്ചിട്ടും അതൊന്നും നടക്കുന്നില്ല. അഭിനയം കണ്ടു പഠിക്കാൻ പറഞ്ഞപ്പോൾ, കുറച്ച് ദിവസം കഴിഞ്ഞ് ആ കുട്ടി പറഞ്ഞു, എനിക്ക് ബോര് അടിക്കുന്നു ഷൂട്ടിങ് തുടങ്ങാമെന്ന്.

അങ്ങനെ തുടങ്ങിയിട്ട് ഒന്നും ശെരിയാകുന്നില്ല. അങ്ങനെ ഒടിവിൽ സഹികെട്ട്, കയ്യും കാലും പിടിച്ച് മീരാ ജാസ്മിനെ കൊണ്ടുവന്നു. അവരാണെങ്കില്‍ നല്ല തിരക്കാണ്. കാപ്പത്ത്ങ്കെ ഒന്ന് വന്ന് രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു. അങ്ങനെ മീര വന്ന് അത് ഗംഭീരമാക്കിയിട്ട് പോയി. ഇതുപോലെ ഒരിക്കൽ ശോഭനയും എന്നെ രക്ഷപെടുത്തിയിട്ടുണ്ട്. ഗോളാന്തര വാര്‍ത്ത എന്ന സിനിമയില്‍. നാല് ദിവസം ഒരു പെണ്‍കുട്ടിയെ വെച്ച് ഷൂട്ട് ചെയ്തു. വേറെ ഭാഷയില്‍ നിന്ന് വന്നതാണ്. എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ഡബ്ബ് ചെയ്യുമ്പോള്‍ ശരിയാകും പെര്‍ഫോമന്‍സ് നമുക്ക് ശരിയാക്കിയെടുക്കാമെന്ന് മമ്മൂക്ക പറഞ്ഞു. പക്ഷേ നടന്നില്ല.
അത് ശെരിയാകാതെ വന്നപ്പോൾ പിന്നെ വേറൊരു നടിയെ കൊണ്ടുവന്നു, അതും ശെരിയായില്ല. ഇനി ഈ നടിയെ മാറ്റിയാൽ അവർ ശപിക്കുമോ എന്ന പേടി ഉണ്ടായിരുന്നു, പക്ഷെ അതിലും കൂടുതൽ പ്രാധാന്യം എനിക്ക് ആ സിനിമ ആയിരുന്നു, ശാപം കിട്ടിയാലും കുഴപ്പമില്ല എന്ന് തീരുമാനിച്ചു. അങ്ങനെയാണ് പിന്നെ ശോഭനയെ വിളിക്കുന്നത്. സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് ഞാന്‍ ശോഭനയോട് പറഞ്ഞു, അബദ്ധം പറ്റിയിട്ടുണ്ട്. പുതിയ കുട്ടിയാണ്. ശരിയാകുന്നില്ല. എന്നാല്‍ ശോഭന അവര്‍ക്ക് നിരവധി പ്രോഗ്രാം ഉണ്ടെന്നും വേറെ തമിഴ് പടം ഉണ്ടെന്നുമൊക്കെ പറഞ്ഞു. എന്ത് അഡ്ജസ്റ്റ്മെന്റും ചെയ്യാമെന്ന് പറഞ്ഞ് ശോഭനയെ കൊണ്ടുവന്നു. ആദ്യം തന്നെ ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്തത്. അപ്പോള്‍ എനിക്ക് മനസിലായി. ഇതാണ് നായിക, സത്യന് അന്തിക്കാട് പറയുന്നു….
Leave a Reply