
സന്ദേശം പോലെ ഉള്ള ഒരു ചിത്രം ഇന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല ! എനിക്കും ശ്രീനിക്കും വരുന്ന ഊമ കത്തുകൾ വായിച്ച് ഞങ്ങൾ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു !
മലയാള സിനിമയിലെ രണ്ടു പ്രഗത്ഭരായ താരങ്ങളാണ് നടൻ ശ്രീനിവാസനും സംവിധായകൻ സത്യൻ അന്തിക്കാടും, ഇവർ ഇരുവരും ഒന്നിച്ചപ്പോൾ മലയാള സിനിമയിൽ സംഭവിച്ചത് മികച്ച സൃഷ്ട്ടികൾ ആയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴത്തെ ആളുകൾക്ക് സഹിഷ്ണുത വളരെ കുറവാണ്. സന്ദേശത്തിന്റേയോ വരവേല്പ്പിന്റേയോ ഒക്കെ കാലത്തുണ്ടായിരുന്നതുപോലെ ഓപ്പണായി ഒരു കാഴ്ചകാണാന്‍ പലര്‍ക്കും വിഷമമായിരിക്കും. ഒന്നുകില്‍ മതം, അല്ലെങ്കില്‍ രാഷ്ട്രീയം. അത് അന്ധമായി ഫോളോ ചെയ്യുന്ന കുറച്ചാളുകളെങ്കിലുമുണ്ട്.
കൂടാതെ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പലപ്പോഴും പല ആളുകൾക്കും പല രീതിയിലും നമ്മളെ എതിര്‍ത്തിട്ടും വിമര്‍ശിച്ചിട്ടും പറയാന്‍ പറ്റും. എന്നാൽ പണ്ട് ഇതിനു പകരം ഞങ്ങൾക്ക് ഊമ കത്തുകൾ അഴിയൂരിന് ലഭിച്ചുകൊണ്ടിരുന്നത്. സന്ദേശം ഒക്കെ ഇറങ്ങിയ സമയത്ത് ഊമക്കത്തുകളുടെ പ്രളയമായിരുന്നു. അതില്‍ പലപ്പോഴും പച്ചത്തെറിയുണ്ടാവും. എനിക്ക് വരുന്ന കത്ത് എല്ലാം ഞാന്‍ പൊട്ടിക്കാതെ വെക്കും. എനിക്കറിയാം ശ്രീനിവാസനും ഇത് കിട്ടുന്നുണ്ടെന്ന്. ഞങ്ങള്‍ രണ്ട് പേരും എപ്പോള്‍ കണ്ടുമുട്ടുന്നോ അപ്പോള്‍ ഇത് പൊട്ടിച്ച് തുറന്ന് ഉറക്കെ വായിക്കും.

ശ്രീനിക്കുള്ള തെറി ഞാൻ വായിക്കും, എനിക്കുള്ളത് ശ്രീനി വായിക്കും. അങ്ങനെ ഞങ്ങള്‍ പൊട്ടിച്ചിരിക്കാറാണ് പതിവ്. അവരറിയുന്നില്ല ഞങ്ങളിത് വായിച്ച് ചിരിക്കുകയാണെന്നുള്ളത്. ഇന്നും അങ്ങനെ തന്നെയാണ്. സോഷ്യല്‍ മീഡിയ ആയതുകൊണ്ട് കുറച്ചുനേരം കേള്‍ക്കും, അതിന്റെ കമന്റുകളെ കുറിച്ച് കുറച്ച് നേരം സംസാരിക്കും പിന്നെ വിട്ടേക്കും,’ അദ്ദേഹം പറയുന്നു. ആളുകൾ എന്ത് പറയും എന്ന് വിചാരിച്ച് ഞാൻ ഒന്നും ചെയ്യാറില്ലെന്നും പക്ഷേ ഒരു കരുതല്‍ ഇപ്പോള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു മതത്തേയോ പാര്‍ട്ടിയേയോ വേദനിപ്പിച്ചുകൊണ്ടുള്ള സിനിമകള്‍ ഇപ്പോള്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്റെ പുതിയ ചിത്രത്തിൽ നായികയായി എത്തുന്ന മീര ജാസ്മിനെ കുറിച്ചും അദ്ദേഹം പറയുന്നു. മീരയെ കുറിച്ച് ഒരുപാട് ആളുകള്‍ പലതും സംസാരിക്കാറുണ്ട്. മീര ജാസ്മിന് അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ഏറ്റവും നന്നായി കോര്‍പറേറ്റ് ചെയ്യാന്‍ സാധിയ്ക്കുന്ന നായിക നടിയാണ് മീര.മീര അല്ല ഇനി ഇപ്പോൾ വേറെ ഏത് നടി ആണെങ്കിലും നമ്മൾ കൊടുക്കുന്നത് മാത്രമേ തിരിച്ചുകിട്ടു. നമ്മള് അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവര്‍ തിരിച്ചു തരുന്നത്. മീര ജാസ്മിന് അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിന് എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോള്‍, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അത് പോലെയാണ് അവരെ സ്നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply