ഞങ്ങളുടെ പിണക്കം 12 വര്‍ഷത്തോളം നീണ്ടു… മോഹൻലാലിൽ മാറ്റങ്ങൾ വന്നതോടെയാണ്, അദ്ദേഹത്തെ ഇനി എന്റെ സിനിമകളിൽ നിന്നും ഒഴിവാക്കാമെന്ന് തോന്നിപ്പിച്ചത് ! സത്യൻ അന്തിക്കാട്

ഒരു മലയാള സിനിമയുടെ ഏറ്റവും മികച്ച ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട്, ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി സൂപ്പർ ഹിറ്റ് കുടുംബ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച സത്യൻ അന്തിക്കാട് ഇതിനുമുമ്പ്  തനിക്കും മോഹന്ലാലിനുമിടയിൽ ഉണ്ടായ പിണക്കത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ തുറന്ന് പറച്ചിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

ആ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമകൾക്ക് ലഭിച്ചിട്ടുള്ള ഭാഗ്യങ്ങളിലൊന്ന് അല്ലെങ്കില്‍ ഏറ്റവും വലിയ സന്തോഷം എന്ന് പറയാവുന്നത് ലാലിനെ പോലുള്ള ഒരു അഭിനേതാവിനെ ക്യാമറയുടെ മുമ്പില്‍ നിര്‍ത്തി അഭിനയിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത് അപ്പുണ്ണി എന്ന സിനിമയിലാണ്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം 12 വര്‍ഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും ഒരുമിച്ച് രസതന്ത്രം എന്ന ചിത്രം ചെയ്യുന്നത്.

അങ്ങനെ ഒന്നും രണ്ടുമല്ല, നീണ്ട 12 വർഷമാണ് ഞങ്ങൾ ഒന്നിക്കാതിരുന്നത്, ചെറിയ ഒരു പിണക്കത്തിന്റെ പുറത്താണ്. പക്ഷേ ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. പക്ഷെ അന്ന് ഞാന്‍ ശരിയ്ക്കും പിണങ്ങിയതായിരുന്നു. എനിക്ക് അങ്ങനെ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ കാരണം എന്ന് പറയുന്നത്… പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രത്യേകിച്ച് അങ്ങനെ മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, അപ്പോൾ ആ സമയത്ത് ലാല്‍ വന്നിരിക്കും.

പക്ഷെ അതിനുശേഷം മാറ്റങ്ങൾ വന്നു തുടങ്ങി, അദ്ദേഹം സിനിമ വ്യവസായത്തിന്റെ വലിയൊരു ഭാഗമായതോടെ പഴയത് പോലെ എന്റെ സിനിമകളിലേക്ക് വരാൻ പറ്റാതെയായി. ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. ലാലിന്റെ ഡേറ്റ് ഇനി ചോദിക്കണ്ട, ലാലിനെ വിട്ടേക്കാം എന്നും മനസ്സില്‍ വിചാരിച്ചു. പിന്നീടാണ് ഞാൻ ജയറാമിനെ നായകനാക്കി സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി. മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിച്ചില്ല.

ഒടുവിൽ ആ പിണക്കം മാറിയത് ലാലിൻറെ ഇരുവർ എന്ന ചിത്രം റിലീസായ ശേഷം ഞാൻ ആ സിനിമ കണ്ടു. അതിൽ ലാലിൻറെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അപ്പോൾ തന്നെ ലാലിനെ വിളിക്കണം എന്ന് തോന്നി. അങ്ങനെ ആ പോകുന്ന വഴിയിൽ തന്നെ ഒരു ബൂത്തിൽ കയറി ലാലിനെ വിളിച്ചു. അത് അയാൾക്കും അന്ന് സന്തോഷമായി, അങ്ങനെ ആ പിണക്കം മാറി എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *