
വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ക്യാമറാമാനുമായി ഒളിച്ചോടി വിവാഹം ! ഒരു വർഷത്തിന് ശേഷം വിവാഹ മോചനം ! നടി അനുശ്രീയുടെ ജീവിത്തിൽ സംഭവിച്ചത് !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അനുശ്രീ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ അനുശ്രീ ഇതിനോടകം നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു. അനുശ്രീ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിലെ ക്യാമറൻ വിഷ്ണു സന്തോഷുമായി ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസം ആയിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയ വഴി ഇവരുടെ വിവാഹ ചിത്രങ്ങൾ വന്നതോടെയാണ് വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്. അനുശ്രീയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് തീരെ താല്പര്യം ഇല്ലായിരുന്നു എന്നും അച്ഛൻ അനുഗ്രഹിച്ചിരുന്നു എങ്കിലും അമ്മ വീട്ടിൽ കയറ്റിയിരുന്നില്ല എന്ന് അനുശ്രീ തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഇവർക്ക് അടുത്തിടെയാണ് ഒരു കുഞ്ഞ് ജനിച്ചിരുന്നത്. മകന്റെ പേരിടൽ ചടങ്ങ് വളരെ ഗംഭീരമായി നടത്തിയിരുന്നു എങ്കിലും ചടങ്ങിൽ കുഞ്ഞിന്റെ അച്ഛൻ വിഷ്ണുവും കുടുംബവും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വാർത്തകളുടെ തുടക്കം. ശേഷം ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് അനുശ്രീ തന്നെ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സന്തോഷകരമല്ലാത്ത വിവാഹജീവിതം ദുരന്തമാണെന്ന കുറിപ്പുമായാണ് കഴിഞ്ഞ ദിവസം അനുശ്രീ എത്തിയത്. ഇവർ ഇരുവരും വേര്‍പിരിഞ്ഞുവെന്നും, കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്വന്തം തീരുമാനമാണെന്ന് അനുശ്രീ പറഞ്ഞതായുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. വൈറലായി മാറിയ പോസ്റ്റ് പിന്നീട് അനുശ്രീ തന്നെ പിൻവലിക്കുക ആയിരുന്നു.

ഇപ്പോഴും ഈ വാർത്തയുടെ ഞെട്ടലിലാണ് താരത്തിന്റെ ആരാധകർ. അന്ന് ഈ വിവാഹ സമയത്ത് നിരവധി പേർ താരത്തെ വിമര്‍ശിച്ചിരുന്നു, കൂടാതെ ഇവർ രണ്ടാം ദിവസം തന്നെ അടിച്ചുപിരിയും എന്നും പലരും പറഞ്ഞിരുന്നു. എങ്കിലും വിമർശകരെ താൻ തന്റെ ജീവിതം കൊണ്ട് മറുപടി കൊടുക്കും എന്നായിരുന്നു അന്ന് താരങ്ങൾ മറുപടി നൽകിയിരുന്നു. അനുശ്രീയുടെ വളക്കാപ്പ് ചടങ്ങ് വരെ ഇരുവരും വളരെ സന്തോഷത്തോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. നന്നായി കെയര്‍ ചെയ്യുന്നയാളാണ് ഭര്‍ത്താവ്. വിവാഹശേഷം ഞാന്‍ അഭിനയം നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും അങ്ങനെ ചെയ്യേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാരും നല്ല കെയറിംഗാണ് എന്ന് പലപ്പോഴായി പറഞ്ഞിരുന്ന ഇവർക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്.
വിവാഹ ശേഷമുള്ള അഭിമുഖത്തിൽ അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയായിരുന്നു കൊടുത്തത്. അപ്പോള്‍ അമ്മയെ മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. ഈ മറുപടി വലിയ ചര്‍ച്ചയായിരുന്നു. എന്ത് പറഞ്ഞാലും നെഗറ്റീവ് കമന്റുകള്‍ വരുന്ന അവസ്ഥയാണ്. അമ്മയോട് സ്നേഹമുണ്ടോ എന്നാണ് ചോദിച്ചതെങ്കില്‍ ഉറപ്പായും ഉണ്ടെന്ന് പറഞ്ഞേനെ. ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാതെയായാണ് അന്ന് വിവാദമുണ്ടായതെന്നും അന്ന് അനുശ്രീ പ്രതികരിച്ചിരുന്നു.
Leave a Reply