എല്ലാ പുരുഷന്മാരും കോഴികളല്ല, ഞാൻ കഥപറഞ്ഞപ്പോൾ മമ്മൂക്കക്ക് അത് വിവാദമാകുമോ എന്ന പേടി, അദ്ദേഹം എഴുനേറ്റ് പോയി ! സംവിധായകൻ പറയുന്നു !
സംവിധായകനും തിരക്കഥാകൃത്തുമായ സേതു ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ‘കോഴി തങ്കച്ചൻ’ എന്ന സിനിമ വേണ്ടെന്നു വച്ചതിന്റെ കാരത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയുടെ അടുത്ത് ഞാൻ ഒരു കഥ പറയാൻ പോയി. ആ കഥ ‘കോഴി തങ്കച്ചൻ’ എന്നുപറഞ്ഞ ഒരു സ്ക്രിപ്റ്റാണ്. ശാന്ത ചേച്ചി പ്രൊഡ്യൂസ് ചെയ്ത്, ആ കഥ എഴുതാനാണ് ഞാൻ തയ്യാറായത്. ജിത്തു ജോസഫ് ചെയ്യാൻ തയ്യാറായ സിനിമയാണ്. ജിത്തുവിന് വേണ്ടിയാണ് ആ സ്ക്രിപ്റ്റ് പൂർണമായും എഴുതി തീർത്തത്.
എന്നാൽ പിന്നീട് നടക്കാതെ ആയതോടെ അത് ഞാൻ തന്നെ മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്യാമെന്നു തീരുമാനിച്ചു, അങ്ങനെ കഥ പറയാൻ ഞാൻ ജോർജിനെ സമീപിച്ചു, മമ്മൂക്കയോട് ഒരു കഥ പറയണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ എന്നോട് ചെല്ലാൻ പറഞ്ഞു. തീവ്രമായ ബന്ധം ഒന്നും ജോർജ് ചേട്ടനുമായി എനിക്കില്ല. തമ്മില്‍ അറിയാം എന്ന് മാത്രം, അങ്ങനെ മമ്മൂക്കയോട് കഥ പറയാൻ ചെന്നു,
നല്ല തിരക്കായിരുന്നു. മമ്മൂക്ക ഒറ്റയ്‌ക്കിരുന്ന സമയത്ത് പോയി കഥ പറയാൻ ജോർജേട്ടൻ പറഞ്ഞു. ‘ഇപ്പോഴാണോ കഥ പറയുന്നത്’ എന്ന് ചോദിച്ച് മമ്മൂക്ക എഴുന്നേറ്റുപോയി. ആദ്യം ഒരു വിഷമം തോന്നി. അദ്ദേഹം നേരെ അഭിനയിക്കാൻ പോയി. ശേഷം കാരവാനിലേക്കും. ഞാൻ അവിടെത്തന്നെ ഇരുന്നു പോയി, ഇത് വേണ്ടായിരുന്നു, ഈ തിരക്കഥ ഞാൻ ഇന്ന് തന്നെ കളയും എന്നെല്ലാം തോന്നി.
എന്നാൽ കാരവാനിലേക്ക് വീണ്ടും വിളിച്ചു, കഥ ചുരുക്കി എളുപ്പത്തിൽ പറയാൻ മമ്മൂക്ക ആവിശ്യപ്പെട്ടു, ഒരു ചെറിയ വരിയില്‍ ഞാൻ കഥ പറഞ്ഞു. ‘എല്ലാ പുരുഷന്മാരും കോഴികള്‍ അല്ല, തങ്കച്ചൻ’. സിനിമയില്‍ തങ്കച്ചൻ കോഴിയാണോ എന്ന് മമ്മൂക്ക ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ‘അങ്ങനെയൊന്ന് ഞാൻ ചെയ്തിട്ടില്ല, സിനിമ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു”.
ഒരു പക്കാ കോഴി കഥാപാത്രമാണ് സിനിമയിലേത്. ഇന്നത്തെ കാലത്ത് പല വിവാദങ്ങളും ഉണ്ടായേക്കാം. സെക്കൻഡ് ഹാഫിലേക്ക് വരുമ്ബോള്‍ അയാളിലെ നല്ല മനുഷ്യനെയാണ് കാണിക്കുന്നത്. പക്ഷേ ഈ സിനിമ ഇപ്പോള്‍ ചെയ്താല്‍ ഒരു വിവാദം ഉണ്ടാകുമെന്ന് മമ്മൂക്ക പറഞ്ഞു. അതിനു തൊട്ടുമുൻപ് ‘കസബ’ എന്നുപറഞ്ഞ സിനിമ വലിയ വിവാദമായി. എന്തു കിട്ടിയാലും വിവാദമാക്കാം എന്നു പറഞ്ഞു നടക്കുന്ന കുറെ ആള്‍ക്കാർ ഉണ്ട്. അങ്ങനെ അത് വേണ്ടെന്നു വയ്‌ക്കുകയായിരുന്നു എന്നും സേതു പറയുന്നു..
Leave a Reply