അഭിനയിക്കാൻ അറിയാത്ത നടി എന്ന് പറഞ്ഞ് മലയാള സിനിമ തന്നെ മാറ്റി നിർത്തി..! ഇതുപോലെ മലയാളം മാറ്റി നിർത്തിയ ആ മൂന്ന് നടിമാരും ഇന്ന് സൂപ്പർ സ്റ്റാറുകൾ !

പ്രേമം എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്ന കഥാപാത്രം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു, ശേഷം മലയാളത്തിൽ അനുപമക്ക് നല്ല അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രത്തിൽ കൂടി മലയാളത്തിലേക്ക് തിരികെ എത്തുകയാണ് അനുപമ. ‘ജെ എസ് കെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് അനുപമ പരമേശ്വരൻ തനിക്ക് മലയാളത്തിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് തുറന്നു സംസാരിച്ചത്.

പ്രേമത്തിന് ശേഷം മലയാളത്തിൽ എനിക്ക് ഒരു അവസരവും ലഭിച്ചില്ല, അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് പലരും എന്നെ ഒഴിവാക്കി വിട്ടു, നല്ല സിനിമകളൊന്നും തന്നിലേക്ക് എത്തിയിരുന്നില്ല എന്നും അനുപമ പറഞ്ഞു. ഇനി മലയാളത്തിൽ ചെയ്യുന്നുണ്ട് എങ്കിൽ നല്ല സിനിമകൾ മാത്രമേ ചെയ്യൂ എന്ന നിബന്ധനയോടെ കാത്തിരിക്കുമ്പോഴാണ് ‘ജെ എസ് കെ’ തന്നിലേക്ക് വന്നത്, അത്രയും ശക്തമായ റോൾ തന്നെ വിശ്വസിച്ച് നൽകിയതിന് നന്ദി എന്ന് അനുപമ പരമേശ്വരൻ പറഞ്ഞു.

അതേസമയം അനുപമയുടെ വാക്കുകൾ കേട്ടതിന് ശേഷം സുരേഷ് ഗോപി അവരെ ചേർത്ത് പിടിക്കുകയായിരുന്നു. വേദിയിൽ അനുപമയുടെ അഭിനയത്തെ കുറിച്ച് വാചാലനായ സുരേഷ് ഗോപി, നടിയെ നല്ല രീതിയിൽ ആശ്വസിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. അത്രയും മികച്ച അഭിനയമായിരുന്നു അനുപമ പരമേശ്വരന്റേത്, ഈ സിനിമയിലൂടെ തീർച്ചയായും അനുപമയ്ക്ക് ഒരു പുരസ്കാരവും ലഭിക്കും എന്ന് സുരേഷ് ഗോപി ഉറപ്പിച്ച് പറയുന്നു, നല്ല സിനിമകൾ അനുപമയ്ക്ക് കിട്ടിനായി പ്രാർത്ഥിക്കുന്നതയും സുരേഷ് ഗോപി പറഞ്ഞു.

അതുപോലെ മലയാള സിനിമ അവഹേളിച്ച് വിട്ട നടിമാരെല്ലാം പിന്നെ മറ്റു ഭാഷകളിൽ സ്റ്റാറായ ചരിത്രമാണ് നമുക്കുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു, അതുകൊണ്ട് അനുമപയ്ക്കും തീർച്ചയായും അതുപോലൊരു നല്ല ഭാവി ഉണ്ടാവും എന്ന് പറഞ്ഞ സുരേഷ് ഗോപി മൂന്ന് നടിമാരുടെ പേര് പറയുന്നുണ്ട്. അതിൽ പെടാത്ത ഒരു നടിയെ പ്രേക്ഷകരും കണ്ടെത്തി. സിമ്രൻ, അസിൻ, നയൻതാര എന്നീ മൂന്ന് പേരുകളാണ് സുരേഷ് ഗോപി പറഞ്ഞത്. സിമ്രനെ മലയാള സിനിമ ഒഴിവാക്കി വിട്ടതിന് ശേഷ്, അവരൊരു സൂപ്പർസ്റ്റാറായി മാറിയപ്പോൾ ഡേറ്റിന് വേണ്ടി പിന്നാലെ നടന്ന സംവിധായകനെ എനിക്കറിയാം എന്നാണ് സുരേഷ് ഗോപി പറഞ്ഞു.അസിനും നയൻതാരയുമെല്ലാം മലയാളം വിട്ടതിന് ശേഷമാണ് സൂപ്പർ സ്റ്റാറുകളായി മാറിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *