
ഹൃദയത്തിൽ അവളെ പച്ചകുത്തിയ പ്രണവ് ! സ്വപ്നങ്ങളും പ്രതീക്ഷകളും അവസാനിച്ച് ഷഹാന ഇനി തനിച്ച് ! ആ പ്രണയ കഥ എന്നും ജീവിക്കും !
സിനിമകളിൽ മാത്രം നമ്മൾ കണ്ടു മറന്ന ചില പ്രണയ നിമിഷങ്ങളാണ് പ്രണവിനെയും ഷഹാനയുടെയും ജീവിതത്തിൽ കാണാൻ കഴിഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് ഇവരുടെ പ്രണയവും ജീവിതവുമെല്ലാം ആരാധകർ ഏറ്റെടുത്തത്. എല്ലാവരെയും ദുഃഖത്തിലാഴ്ത്തി പ്രണവ് ഇപ്പോൾ ഈ ലോകത്തുനിന്നും വിടപറഞ്ഞിരിക്കുകയാണ്. 31 വയസായിരുന്നു പ്രായം. രാവിലെ ര,ക്തം ഛർദ്ദിച്ച് അവശനായ പ്രണവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച വാഹനാപ,ക,ട,ത്തിൽ പരിക്കേറ്റ് ശരീരം തളർന്ന പ്രണവിന്‍റെ ജീവിതത്തിലേക്ക് 2020 മാർച്ചിലാണ് ഷഹാന കടന്നുവരുന്നത്.
പ്രണവിന് അപകടം പറ്റിയതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ജീവിതത്തിന്‍റെ മൂന്നാം വർഷത്തിലേക്ക് കടക്കവെയാണ് പ്രണവിനെ മ,ര,ണം കീഴ്പ്പെടുത്തുന്നത്. മണപ്പറമ്പില്‍ സുരേഷ് കുമാറിന്‍റെയും സുനിതയുടെയും മകനാണ്. സുഹൃത്തിന്‍റെ ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യവെയാണ് പ്രണവിന് അപകടം സംഭവിക്കുന്നത്. അന്ന് ബികോം മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. സുഹൃത്ത് ഗൾഫിലേക്ക് പോകുന്നതിന്‍റെ ആഘോഷങ്ങൾക്കിടെയാണ് അപ്രതീക്ഷിത അപകടം. ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് മതിൽ ഇടിച്ചു കയറുകയായിരുന്നു. തെറിച്ചു പോയ പ്രണവ് തെങ്ങിലിടിച്ചാണ് നിലത്തു വീണത്. ഉടൻ തന്നെ എഴുന്നേറ്റ് ഇരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ബോധം നഷ്ടമായി.

ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിയുന്നത് പ്രണവിന് കാര്യമായി അപകടം സംഭവിച്ചിട്ടുണ്ടെന്ന്. ശേഷം അഞ്ചു മാസം ആശുപത്രിയിൽ തന്നെ ആയിരുന്നു. ഇനി ഒരിക്കലും ഞാൻ പഴയ അവസ്ഥയിൽ എത്തില്ല എന്ന തോന്നൽ അപ്പോഴേ എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നും. അതോർത്ത് വിഷമിച്ചിട്ടു കാര്യമില്ല എന്ന് സ്വയം മനസിലാക്കി അതുമായി പൊരുത്തപ്പെടുകയായിരുന്നു എന്നും ഒരിക്കൽ പ്രണവ് തന്നെ പറഞ്ഞിരുന്നു. അപകടം സംഭവിച്ച സമയത്തും അതിന് ശേഷവും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കരുത്തായി സുഹൃത്തുക്കളും പ്രണവിനെ ചേർത്ത് പിടിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ചിലർ മാറിപ്പോയെങ്കിലും മറ്റുപലരും ജീവിതത്തിലേത്ത് കയറിവന്നത് ഈ സമയത്താണെന്നാണ് പ്രണവ് പറഞ്ഞിരുന്നു.
ഈ സമയത്താണ് ഷഹാന ജീവിതത്തേക് വരുന്നത്. ഒപ്പം ജീവിക്കാൻ ഷഹാന മുന്നോട്ട് വന്നപ്പോഴും പിന്തിരിപ്പിക്കാനാണ് പ്രണവും കുടുംബവും സുഹൃത്തുക്കളും ശ്രമിച്ചത്. പക്ഷെ ഷഹാനയുടെ ഉറച്ച ആ തീരുമാനത്തിന് മുന്നിൽ എല്ലാവരും തോറ്റു. കല്യാണമോ കുടുംബ ജീവിതമോ സ്വപ്നം കാണാതിരുന്ന സമയത്താണ് ഷഹാന തന്‍റെ ജീവിതത്തിലേക്ക് എത്തിയതെന്നാണ് പ്രിയതമയെക്കുറിച്ച് പ്രണവ് പറഞ്ഞരുന്നത്. ശേഷം എന്റെ ജീവനും ജീവിതവുമെല്ലാം അവളായിരുന്നു എന്ന് പലപ്പോഴായി പ്രണവ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രണവിന്‍റെ അപ്രതീക്ഷിത വിയോഗം. ഇത് സഹിക്കാൻ ആ പെൺകുട്ടിക്ക് കരുത്ത് കൊടുക്കണേ എന്നാണ് ആരാധകരുടെയും നാട്ടുകാരുടെയും പ്രാർത്ഥന.
Leave a Reply