മോശമായ ഒരു വേഷത്തിലോ, ആവശ്യമില്ലാത്ത പരിപാടികളിലോ, ഗോസിപ്പുകളിലോ ഒന്നും ഇല്ലാത്ത ഒരു കുട്ടിയാണ് അനു സിത്താര..! ഇഷ്ടനടിയെ കുറച്ച് ഷാജോൺ

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ നടിയാണ് അനു സിത്താര. ഒരു ക്ലാസ്സിക്കൽ നർത്തകി കൂടിയാണ് അനു. മലയാള സിനിമയിൽ ഒരു ഹേറ്റേഴ്സും ഇല്ലാത്ത ഒരാളാണ് നടി അനുസിത്താര.  അതുപോലെ തന്നെ നിരവധി ആരാധകരുള്ള താരം കൂടിയാണ് അനു.  ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചാണ് അനു സിത്താര മലയാള സിനിമ മേഖലയിലേക്ക് എത്തിയത്, പാട്ടാസ് ബോംബ് എന്ന തമിഴ് ചിത്രമാണ് ആദ്യമായി താരം അഭിനയിച്ചിരുന്നത് അതും ബാലതാരമായി..

അഭിനയ രംഗത്തേക്ക് ബാല താരമായി എത്തിയ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ഷാഹിന എന്ന കഥാപാത്രത്തിൽ കൂടിയാണ്. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്… ഫോട്ടോ ഗ്രാഫറായ വിഷ്ണു പ്രസാദാണ് താരത്തിന്റെ ഭർത്താവ്. നാടൻ കഥാപാത്രങ്ങളാണ് അനു അധികവും ചെയ്തിരിക്കുന്നത്.

ഇതിനുമുമ്പ് ‘സന്തോഷം’ എന്ന സിനിമയിൽ, അനുവിന്റെ അച്ഛനായി എത്തിയിരുന്നത് നടൻ ഷാജോൺ ആയിരുന്നു, അദ്ദേഹം അന്ന് അനുവിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്. എനിക്ക് തോന്നിയിട്ടുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറയുന്നത്.

എനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് അനു,  ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്ന് ഷാജോൺ പറയുന്നു. ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറയുന്നു.

നടന്റെ ഈ വാക്കുകളെ പിന്തുണച്ച് നിരവധി പോസിറ്റീവ് കമന്റുകളും, ഞങ്ങൾക്കും ഇതേ കാര്യം കൊണ്ട് തന്നെയാണ് അനു സിത്താരയോട് ഇത്രയും ഇഷ്ടവും ബഹുമാനവും എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ. അതുപോലെ തന്നെ മുമ്പ് ഒരിക്കൽ മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു മലയാള സിനിമയിൽ ഏറ്റവും സുന്ദരിയായി തനിക്ക് തോന്നിയിട്ടുള്ള അഭിനേത്രി അത് അനു സിത്താര ആണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്, അതുപോലെ നടിയുടെ ആരാധകരിൽ ചിലരെല്ലാം താരത്തെ കാവ്യാ മാധവനുമായി താരതമ്യ പെടുത്തിയും പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *