
അച്ഛനാകില്ല എന്ന ഉത്തമ ബോദ്ധ്യം ഉള്ളതു കൊണ്ടാണ് അമ്മയുടെ സെക്രട്ടറി ആക്കിയത് ! ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടന്മാരിൽ ഒരാളാണ് ഇടവേള ബാബു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത ഇടവേള ബാബു ഇപ്പോൾ അമ്മ താര സംഘടനയുടെ സെക്രട്ടറി എന്ന നിലയിലാണ് കൂടുതൽ ശോഭിച്ചത്. അതുപോലെ ഈ അമ്മ സംഘടനയുമായി തുടക്കം മുതൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ള ഒരാളാണ് നടൻ ഷമ്മി തിലകൻ. അതുകൊണ്ടുതന്നെ ഇവർ പരസ്പരം പല പോർ വിളികളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ നടത്തിയ ഒരു പരാമർശമാണ് ഏറെ ശ്രദ്ധ നേടുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഷമ്മി പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഷമ്മി തിലകന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെ ഒരു ആരാധകന് കമന്റ് ചെയ്ത് സംശയത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലൈം,ഗി,ക പീ,ഡ,ന,പരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍, മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയംകൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇപ്പോൾ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ ഇടവേള ബാബു തന്റെ പേര് വളരെ അനാവശ്യമായി വലിച്ചിഴച്ചത് ഒരു ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന് തുറന്ന് പറയുന്നു. ഈ പങ്കുവെച്ച കുറിപ്പിൽ ഒരു ആരാധകന്റെ സംശയം ഇങ്ങനെ ആയിരുന്നു, . ചേട്ടാ… വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…. ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്. ഈ പുള്ളിക്കാരന് 50 സിനിമയില്‍ എങ്കിലും തികച്ച് അഭിനയിച്ചിട്ടുണ്ടോ.. എന്നായിരുന്നു ഇയാൾ കമന്റായി ചോദിച്ചത്. ഇതിന് ഷമ്മിയുടെ മറുപടി ഇങ്ങനെ ‘അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്’ എന്നായിരുന്നു.
ഇപ്പോഴും അവിവാഹിതനായി തുടരുന്ന ബാബു അമ്മയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇതുവരെയും വിവാഹം കഴിക്കാതിരുന്നത് എന്ന് നടി മേനക ഇതിനുമുമ്പ് പറഞ്ഞിരുന്നു, എന്നാൽ താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം അതൊന്നും അല്ലെന്നാണ് ബാബു പറഞ്ഞത്. വിവാഹം കഴിഞ്ഞാൽ നമ്മൾ ഒരുപാട് നുണ പറയേണ്ടി വരും, ഇപ്പോൾ ഉദാഹരണം, രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ്, എപ്പോഴാണ് വീട്ടില്‍ വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല. നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം. ഇഷ്ടമുള്ളത് പോലെ ജീവിക്കാം അതൊക്കെ കൊണ്ടാണ് താൻ വിവാഹം കഴിക്കാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
Leave a Reply