വെറും വാക്ക് പറയാറില്ല ! പറഞ്ഞത് ചെയ്തിരിക്കും ! അദ്ദേഹത്തെപ്പോലെ ഉള്ളവരാണ് ഈ നാടിന് ഇനി ആവിശ്യം ! ഷമ്മി തിലകൻ !

സിനിമ രംഗത്തുനിന്നും പലപ്പോഴും സുരേഷ് ഗോപിയെ പിന്തുണച്ചിട്ടുള്ള ആളാണ് ഷമ്മി തിലകൻ. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തും ഷമ്മി തിലകന്റെ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,   ജീവിതത്തില്‍ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍. അപൂര്‍വ്വം സൂപ്പര്‍ സ്റ്റാറുകളേ നമ്മള്‍ക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടുക തന്നെ ചെയ്യും. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’ എന്ന് ഷമ്മി തിലകന്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തെകൊണ്ട് നടക്കാത്ത കാര്യങ്ങൾ അദ്ദേഹം പറയാറില്ല, എന്നാൽ പറഞ്ഞാൽ ആ  വാക്ക് പാലിച്ചിരിക്കും, വാക്കാണ് ഈ ലോകത്തെ ഏറ്റവും വലിയ സത്യം. വളരെ ചെറി,യ കാര്യങ്ങൾക്ക് പോലും അദ്ദേഹം നൽകുന്ന പ്രാധാന്യം അത് വളരെ വലുതാണ്, വെറും വാക്ക് അദ്ദേഹം പറയാറില്ല, അത് തന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നതെന്നും ഷമ്മി തിലകൻ പറയുന്നു. പാപ്പാൻ സിനിമയുടെ ഷൂട്ടിനിടയിൽ സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി നേര്‍ക്കുനേര്‍ ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു.

അങ്ങനെ, ഞങ്ങൾ ഒ,രുമിച്ച് ഉണ്ടായിരുന്ന ഒരു സമായത്ത് അദ്ദേഹം എനിക്കൊരു പലഹാരം വെച്ച് നീട്ടി, ഒരെണ്ണം ഞാന്‍ എടുത്തു വേണ്ടെന്ന് പറഞ്ഞു, പക്ഷെ കഴിച്ചപ്പോൾ അപാര രുചി, പിന്നെയും ഞാൻ ചാടിച്ചപ്പോഴേക്കും അത് തീർന്നു പോയിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞു, തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട ഈ കടം ഞാന്‍ വീട്ടുമെന്ന് ഉച്ചത്തിൽ സുരേഷ് ഏട്ടൻ പറഞ്ഞുകൊണ്ട് നടന്ന് പോയി. പിന്നീട് കുറെ നാളുകൾക്ക് ശേഷം വീട്ടിൽ ഒരാൾ വന്നു, ഇത് സുരേഷ് സാർ നിങ്ങൾക്ക് തരാൻ പറഞ്ഞു എന്ന് പറഞ്ഞു, ഞാൻ ഞെട്ടിപോയി, അതേ സ്വീറ്റ്.. ഒരു ചെറിയ കാര്യത്തിൽ ആയാലും പറയുന്ന വക്കും അത് നടപ്പാക്കാൻ അദ്ദേഹം എടുക്കുന്ന ആ ശ്രമമവും പറയാതിരിക്കാൻ കഴിയില്ല, ആ മനസിന്റെ നന്മ അടുത്തറിഞ്ഞ ആളാണ് ഞാൻ.. ഷമ്മി തിലകൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *