
സത്യമേവ ജയതേ..! മലയാള സിനിമ മേഖലയിൽ നടന്ന അസംഗതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ഒരു നിർണായക കാൽവരമ്പാണ് ഇത് ! ഷമ്മി തിലകൻ !
ഇപ്പോഴിതാ മലയാള സിനിമ ലോകത്തെ ആകെ പിടിച്ചുകുലുക്കികൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്, സിനിമ രംഗത്തെ പ്രമുഖ നടന്മാർക്ക് എതിരെ വരെ ഗുരുതരമായ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്, ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ ഈ വന്നതിന് ശേഷം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, അച്ഛൻ തിലകന് ഒപ്പം നിൽക്കുന്ന ഒരു ചിത്രത്തിന് ഒപ്പമാണ് അദ്ദേഹം കുറിച്ചത്, വാക്കുകൾ ഇങ്ങനെ, ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത “കള്ളൻ”, ചിരിക്കണ ചിരി കണ്ടാ… എന്നായിരുന്നു…
അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ ഇങ്ങനെ, മലയാള സിനിമയിലെ ഗുണ്ടായിസം വിളിച്ചു പറഞ്ഞ ധീരനായ ഒരു നായകനായിരുന്നു തിലകൻ ചേട്ടൻ, ഹേമ കമ്മിറ്റി റിപ്പോർട്ട് ടി വിയിൽ കണ്ടാ സമയം എനിക്ക് ആദ്യം ഓർമ്മയിൽ വന്നത് തിലകൻ ചേട്ടൻ പറഞ്ഞാ കാര്യങ്ങൾ ആയിരുന്നു അത് മുഴുവൻ ഇന്ന് സത്യം ആണ് തെളിഞ്ഞു, ഇപ്പോ എങ്ങനെണ്ട് ഞാൻ അന്ന് പറഞ്ഞില്ലെ ഇവന്മാര് ശരിയല്ലന്ന് ഇപ്പോ എന്തായി, എന്ന്നിങ്ങനെ പോകുന്നു കമന്റുകൾ…

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ എന്ന വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷമ്മി തിലകൻ കുറിച്ചതിങ്ങനെ ആയിരുന്നു, സത്യമേവ ജയതേ..! സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ സുപ്രധാനമായ ഈ വിധി ഭാഗികമായി തൃപ്തികരമെന്ന് കരുതാം. ഓരോ ഇന്ത്യക്കാരന്റെയും മൂല്യവത്തായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണം മാത്രമല്ല..; മലയാള സിനിമ മേഖലയിൽ നടന്ന അസംഗതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ഒരു നിർണായക കാൽവരമ്പാണ് ഈ വിധി എന്നൊക്കെ പാടി പുകഴ്ത്തുകയും ചെയ്യാം..
എന്നാൽ.. റിപ്പോർട്ടിൽ കുറ്റവാളികളെന്ന് കണ്ടെത്തിയവരെ സംബന്ധിച്ച വിവരങ്ങൾ, ‘വിവരാവകാശ നിയമപ്രകാരം വിലക്കപ്പട്ടവ’ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി, ‘സ്വകാര്യത’ ലംഘിക്കുന്ന ഖണ്ഡിക 96 ഒഴിവാക്കിയും, പേജ് 81 മുതൽ 100 വരെ പുറത്തുവിടരുതെന്ന് വിലക്കിയതിലുമുള്ള അതൃപ്തി സസൂക്ഷ്മം രേഖപ്പെടുത്തുന്നു. ഒപ്പം..;പഴയ ഒരു നാടൻ ശീലിന്റെ രണ്ടു വരികൾ ഓർമ്മപ്പെടുത്തുന്നു.. പോവാതെ ചിന്നീത് കണ്ടീലേ.. നോവാതെ തല്ലീതും കണ്ടീലേ… എന്നായിരുന്നു.. ‘അമ്മ താര സഘടനക്കെതിരെ ഇതിനുമുമ്പും രംഗത്ത് വന്നിട്ടുള്ള ആളാണ് ഷമ്മി തിലകൻ.
Leave a Reply