ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം, ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ ! മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ !

ഇപ്പോൾ മലയാള സിനിമ ലോകം മുഴുവൻ സംസാര വിഷയം ഹേമ കമ്മറ്റി റിപ്പോർട്ടും അതിനെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളുമാണ്, ഇപ്പോഴിതാ ഇതിനെ കുറിച്ച് നടൻ ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സിദ്ദിഖിന്റെ രാജിക്ക് ശേഷമാണ് ഷമ്മി തിലകൻ സംസാരിച്ചത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും നടനും അമ്മയുടെ പ്രസിഡന്റുമായ മോഹൻലാൽ പ്രതികരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.

നടൻ ഷമ്മി തിലകനും ഇതിനെകുറിച്ചാണ് പറയുന്നത്, ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാന്‍ അടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം.

ഇപ്പോൾ ഈ ഉണ്ടായിരുന്ന  സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. കുറച്ചധികം നാളുകളായി ഞാന്‍ സിനിമ വിട്ടുനില്‍ക്കുകയാണ്. ഭയത്തിലാണ് കുറച്ച് നാളുകളായി സെറ്റില്‍ പോയിരുന്നത്. ഇതൊക്കെ കലങ്ങി തെളഞ്ഞിട്ടേ ഞാന്‍ ഇനി സിനിമാ സെറ്റില്‍ പോവുകയുള്ളു. പല പടങ്ങളിലും നിന്നും ഞാന്‍ ഒഴിവായിട്ടുമുണ്ട്. സംഘടനയുടെ പ്രസിഡന്റ് താങ്കള്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധം ഉണ്ടല്ലോ, എനിക്ക് ഒരു റിപ്പോര്‍ട്ട് താ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 2018ല്‍ ഞാന്‍ കൊടുത്തിരുന്നു.

പക്ഷെ ഇത്രയും കാലമായിട്ടും അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 2018ല്‍ സംഘടനയില്‍ ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിച്ചു. ആത്മമിത്രങ്ങളായ മക്കളുടെ കല്യാണത്തിന് പോലും വിളിക്കാതിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. കണക്ക് പറയാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നും ഷമ്മി തിലകൻ ഓർമ്മിപ്പിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *