ഈ കഴിഞ്ഞ പതിമൂന്ന് വർഷം വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു ! ഞാൻ ആശുപത്രിയിൽ കഴിയുകയായിരുന്നു !

മലയാള സിനിമാ രംഗത്ത് ഏറെ ശ്രദ്ധിക്ക പെട്ട അഭിനേത്രിയാണ് ശാന്താകുമാരി. കഴിഞ്ഞ 42 വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശാന്താകുമാരിയെ പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ രംഗത്തും അല്ലാതെയും ആരും കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ വിജകരമായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന 2018 എന്ന സിനിമയിൽ വളരെ മികച്ച അഭിനയമാണ് ശാന്താകുമാരി കാഴ്ചവെച്ചിരിക്കുന്നത്. ശാന്തകുമാരി അടക്കമുള്ള നടിമാരൊന്നും എന്താണ് ഇപ്പോൾ സിനിമയിൽ അഭിനയിക്കാത്തതെന്ന തോന്നൽ വന്നത് കൊണ്ടാണ് സ്ഥിരമായി അമ്മ വേഷം പോലുള്ളവ ചെയ്തിരുന്ന നടിമാരെ കണ്ടെത്തി തന്റെ സിനിമയിൽ അഭിനയിപ്പിച്ചതെന്നാണ് ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

ഇപ്പോഴിതാ മനോരമ ഓൺലൈന് ശാന്തകുമാരി നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് കഴിഞ്ഞ അഞ്ച് വർഷമായി സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാർത്തകൾ കാരണം അവസരങ്ങൾ ലഭിച്ചില്ലെന്നാണ് അവർ പറയുന്നത്. എന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയിൽ നിന്ന് ആരും എന്നെ വർക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അ‍ഞ്ച് വർഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.

കഴിഞ്ഞ പതിമൂന്ന് വർഷം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ഈ പതിമൂന്ന് വർഷവും ഓരോരുത്തർ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഞാൻ ആരോടും പറഞ്ഞിരുന്നില്ല. അങ്ങനെയാണ് വീട് കിട്ടാനുള്ള കാരണം. ദിലീപൊക്കെ എന്നെ കണ്ടെത്തിയത് കൊണ്ടാണ്. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ എന്നും കണ്ണുകൾ നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറയുന്നു. എന്നാൽ ദിലീപ് മാത്രമല്ല തനിക്ക് ഒരു കിടപ്പാടം ഉണ്ടാകാനും മകളുടെ വിവാഹത്തിനും മറ്റുമായി മോഹൻലാൽ തന്നെ ഒരുപാട് സഹായിച്ചിരുന്നു എന്ന് മുമ്പൊരിക്കൽ ശാന്താകുമാരി തന്നെ വെളിപ്പെടുത്തിയിരുന്നു.

അമ്മ സംഘടനയുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഒരു വീട് ലഭിച്ചത് എന്നും, അതുകൂടാതെ തന്റെ രണ്ടാമത്തെ മകളുടെ വിവാഹം ചില പ്രത്യേക കാരണങ്ങളാൽ മുടങ്ങി പോകേണ്ടതായിരുന്നു. എന്നാൽ ആ സമയത്ത് ലാൽ നടത്തിയ സമയയോചിതമായ ഇടപെടൽ കാരണമാണ് ആ വിവാഹം മുടങ്ങി പോകാതെ നടക്കാൻ സഹായിച്ചത് എന്നും ശാന്ത കുമാരി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *