
മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ഇവിടെ എല്ലാ മലയാളികൾക്കും അറിയാം ! പരിഹസിച്ച് ശാന്തിവിള ദിനേശ് !
ഒരു സംവിധായകൻ എന്നതിലുപരി പ്രമുഖ താരങ്ങളെ സഹിതം പലരെയും വിമർശിച്ച് ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. അത്തരത്തിൽ അടുത്തിടെ അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പണ്ട് ഞാനൊരു മോഹൻലാൽ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നു.
എന്നാൽ ഇന്ന് ഞാൻ അതല്ല എന്ന് പറയേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാൻ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകൾ. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും . അത് പോലെയാണ് ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്.

ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി എങ്കിലും ഇതൊന്ന് നിർത്തിക്കൂടെ, പത്ത് നാൽപത് വർഷം ആയില്ലേ. അത് കൊണ്ട് ഇനി അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ. ഒടിടിയിൽ പോലും കാണില്ല. അവർക്ക് നായക വേഷം തന്നെ ചെയ്യണം എങ്കിൽ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹൻലാൽ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് എല്ലാം അറിയാം.
അതുമാത്രമോ, ഈ മമ്മൂട്ടിയോ..ആ മനുഷ്യന്റെ കഴുത്തിലെ ചുളുവ് മാറ്റാൻ 6 ലക്ഷം രൂപയോളം വിലവരുന്ന ഗ്രാഫിക്സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. ഇവർക്ക് രണ്ട് പേർക്കുമാണ് ഇതൊന്നും അറിയാത്തത്. ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും ഈ ജൻമം കഴിയില്ല. ആ ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം. എനിക്ക് പറയാനുള്ളത് മോഹൻലാൽ മലയാള സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. കാരണം അയാൾ വിചാരിച്ചിരുന്നു എങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുമായിരുന്നു എന്നും ശാന്തിവിള പറയുന്നു.
Leave a Reply