തലയിണമന്ത്രത്തിലെ കാഞ്ചനയും, പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും മഴവിൽക്കാവടിയിലെ ആനന്ദവല്ലിയും മിഥുനത്തിലെ സുലോചനയും ! കുറിപ്പ് വൈറൽ !

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അഭിപ്രായ വ്യത്യസമില്ലാതെ മലയാളികൾ ഒന്നായി പറയുന്ന ഒരേ ഒരു പേരാണ് ഉർവശി, നായികയും, അതെ സമയം തന്നെ സഹ നടിയായും, വില്ലത്തിയായും എല്ലാം മലയാള സിനിമയിൽ നിറഞ്ഞാടിയ ഉർവശിയെ കുറിച്ച് ഇപ്പോഴിതാ ഉർവശിയുടെ ഏറ്റവും പുതിയ സിനിമ ജെ ബേബി കണ്ടതിന് ശേഷം എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഉർവ്വശി പല കാലങ്ങളിലായി അഭിനയിച്ച കഥാപാത്രങ്ങളിലാകണം ഓരോ മലയാളി സ്ത്രീയും ഏറ്റവും കൂടുതലായി അവരവരെത്തന്നെ കണ്ടത്. തലയിണമന്ത്രത്തിലെ കാഞ്ചനയും, പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും മഴവിൽക്കാവടിയിലെ ആനന്ദവല്ലിയും മിഥുനത്തിലെ സുലോചനയും പലപ്പോഴായി എൻ്റെ ആന്തരികരഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് കണ്ട് ഞാൻ ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. തീയേറ്ററിലെ കൂട്ടച്ചിരികൾ എൻ്റെ കള്ളത്തരങ്ങൾ പിടിക്കപ്പെട്ടതിൻ്റെ പ്രതികരണങ്ങളായി തോന്നിയിട്ടുണ്ട്.

വിശ്വാസങ്ങളെയും വി,രു,ദ്ധ,തകളെയും നേരിടാൻ കരുത്തുള്ള എത്രയെത്ര കഥാപാത്രങ്ങളിലൂടെ മാറി മാറി സഞ്ചരിച്ച ഈ അഭിനേത്രി ഇൻഡ്യൻ സിനിമയിലെ മറ്റേത് അഭിനേതാവിനും മേലെയാണെന്ന് അവർക്കൊപ്പം അഭിനയിച്ച കമൽഹാസൻ ഉൾപ്പെടെയുള്ളവർ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ താൻ ഒരു പ്രത്യേക നായകൻ്റെയും നടിയല്ല എന്ന് തൻ്റേടത്തോടെ പറയാറുണ്ട് ഉർവ്വശി.

ആ ഒരു കുസൃതിയോടെയുള്ള ഒരു ചെറിയ തലയാട്ടലും കണ്ണിറുക്കലും പോലും അർഥഗംഭീരമാക്കിക്കളയും അവർ. ഭരതം, സ്ഫടികം തുടങ്ങിയ നായക കേന്ദ്രിത ചിത്രങ്ങളെ പോലും സൂക്ഷ്മമായ ഭാവവിന്യാസങ്ങളിലൂടെ അവർ തൻ്റേതാക്കി മാറ്റി. ശരാശരി ചിത്രങ്ങളെ പോലും ഉർവ്വശിയുടെ മികച്ച പ്രകടനം കമ്പോളത്തിൽ രക്ഷപ്പെടുത്തി. ഒപ്പം പറയാവുന്ന മറ്റൊരാളുണ്ടെങ്കിൽ അത് കെ.പി.എ.സി ലളിത മാത്രമായിരിക്കും.

അതുപോലെ തന്നെ, കഴകത്തിലെയും നാരായത്തിലെയും വേഷങ്ങൾ എത്ര സൂക്ഷ്മഗൗരവത്തിലാണവർ കൈകാര്യം ചെയ്തത്, ഇവർ വെള്ളിത്തിരയിൽ വന്നപ്പോഴൊക്കെ മറ്റുള്ളവരേക്കാൾ കൂടുതൽ അടയാളപ്പെടുത്തി. ഇവരുടെ വർധിച്ച വോൾട്ടളവിൽ മറ്റു കഥാപാത്രങ്ങളെയോ സംവിധായകരെയോ പോലും ചിലപ്പോൾ നാം കാണാതെ പോയി. വെള്ളിത്തിരയിൽ അവർ ഒരു നിമിഷം പോലും വിരസത പകർന്നില്ല. മറ്റാര് ചുറ്റിനും നിന്നഭിനയിക്കുമ്പോഴും ഉർവ്വശി എന്തു ചെയ്യുന്നു എന്ന് ഞാൻ നോക്കിയിരിക്കും. അവരവിട തൻ്റെ നിൽപ് സാർഥകമാക്കുന്നുണ്ടാകും. അതിനൊരു ചന്തമുണ്ടാകുമെന്നും ശാരദക്കുട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *