
ഞാൻ മ,രി,ച്ചുകഴിഞ്ഞ് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം എഴുതിവെച്ചിട്ടുണ്ട് ! ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ! സ്വത്തിന്റെ കാര്യത്തിൽ എഴുതാൻ ഒന്നുമില്ല !
മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറാണ് ഷീല. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ഷീല ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. കരിയറിൽ ഒരുപാട് ഉയർച്ച ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തിൽ അവർ എന്നും തോറ്റിട്ടേ ഉള്ളു, കുടുംബത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ നല്ല കാലമത്തെയും ജീവിച്ചു തീർത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞത് ഇങ്ങനെ.. എനിക്ക് ഇനി ഒരു പുനർജന്മമില്ല, ഒരു ജന്മം കൊണ്ട് തന്നെ ഞാൻ എല്ലാ വേഷങ്ങളും കെട്ടിയാടി. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം ഞാൻ സിനിമകളിൽ കൂടി അഭിനയിച്ച് ജീവിച്ചു.
ഏത് ജോലി ആയാലും ആവത് ഉണ്ടെങ്കിൽ അവസാന നിമിഷം വരെയും ആ ജോലി ചെയ്തുകൊണ്ടിരിക്കണം. പണ്ട് ഞാൻ ഒരുപാട് സിനിമകൾ ഇങ്ങനെ ചെയ്തു ചെയ്തു മടുത്തിരുന്നു. പടം നിർത്തിയിട്ട് പോവാൻ തോന്നി. കാരണം ആവശ്യത്തിന് കാശ് കിട്ടി. ഇനിയും കുറേക്കാലും ജീവിക്കാനുള്ള കാശ് കിട്ടിപ്പോൾ പടം മതിയാക്കാമെന്നു് കരുത്തിയിരുന്നു. ഇനിയൊരു ജൻമം എനിക്ക് വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജൻമമെടുക്കുന്നത്. എന്റെ എല്ലാ അശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തിയാണ്. ഞാൻ എന്റെ വിൽ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എഴുതിയിട്ടുണ്ട്.

അതിൽ ഏറ്റവും വലിയ ആഗ്രഹം ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം, ഞങ്ങളുടെ ആചാര പ്രകാരം കുഴിയിൽ വെക്കുകയാണ്, അത് വേണ്ട എന്നെ കത്തിച്ച് ആ ചാരം കൊണ്ട് വന്ന് ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് എന്റെ അവസാനത്തെ ആഗ്രഹം. ഒരുപക്ഷെ അത് ചെയ്തില്ലെങ്കിൽ ഇനിയൊരു ജൻമം വരും. ഞാൻ പറയും എടാ അങ്ങനെ തന്നെ ചെയ്തേക്കണം കേട്ടോയെന്ന് മകനോട് പറയും, ഷീല പറയുന്നു. ഞാനും ശാരദയും ടിആർ ഓമനയെയും എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കും. പക്ഷെ ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങൾക്കറിയില്ല. സിനിമയിൽ ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നു. അന്നൊക്കെ പണക്കാരികളുടെ സാരിയാണെങ്കിൽ ഞങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വരും. കാരണം പ്രൊഡ്യൂസറിന് അത്രയുമൊന്നും പണമുണ്ടാവില്ല..
ഇന്ന് അങ്ങനെ ഒന്നുമല്ല, ഒരു ഫോട്ടോ ഷൂട്ടിന് തന്നെ എത്ര സാരികളാണ് വാങ്ങുന്നത്. ഒരുപാട് ചെലവ് ചെയ്യാൻ പ്രൊഡ്യൂസർമാരും സന്നദ്ധരാണ്. കാരണം അത്രത്തോളം വരുമാനം വരുന്നു. ഒടിടിയുള്ളത് കാരണം എല്ലാ ഭാഷയിലും സിനിമകൾ കാണുന്നു. ലാഭമുള്ളത് കാരണമാണ് പ്രൊഡ്യൂസർമാർ ഇങ്ങനെ ചെയ്യുന്നത് എന്നും ഷീല പറയുന്നു.
Leave a Reply