
ഒരാള്‍ ഓടി വന്ന് കെ,ട്ടി,പ്പി,ടി,ച്ച് ഉ,മ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ ! സിനിമ മേഖലയിൽ തുല്യ വേതനം വേണം ! പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം !
മലയാള സിനിമയിൽ നടക്കുന്ന പ്രശനങ്ങളോട് നടി ഷീലയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇത് പ്രതികരിച്ചത്. ‘ഇക്കാര്യങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ ഭയങ്കര അത്ഭുതവും സങ്കടവുമാണ് എനിക്ക് തോന്നിയത്. ഉപദ്രവിച്ചുവെന്ന പരാതിയുമായി പോ,ലീ,സിൻ്റെ അടുത്ത് പോയാലും കോടതിയില്‍ ചെന്നാലും തെളിവ് എന്താണെന്നാണ് ചോദിക്കുന്നത്.
ഇപ്പോൾ പെട്ടെന്ന് ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റെക്കോഡ് ചെയ്യാനുള്ള സംവിധാനം ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെയാണ് തെളിവ് കാണിക്കുക..

എന്താണ് പവർ ഗ്രൂപ്പ് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോള്‍ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. വളരെ അക്രമമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഒരു നടിയുടെ ജീവിതത്തില്‍ കയറി കളിക്കുക എന്നാല്‍ സാധാരണ കാര്യമാണോ. തൊഴില്‍പരമായിട്ടുള്ള കാര്യങ്ങളിലൊക്കെ ഇങ്ങനെ കയറി കളിക്കുന്നതൊക്കെ ഒരു സാധാരണ കാര്യമല്ല.
ഞാൻ അഭിനയിച്ച സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എൻ്റെ പേരിലുള്ള സിനിമകള്‍ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ പണം കിട്ടിയിട്ടില്ല. പണം തരില്ല അവർ. സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രമാണെങ്കില്‍ അവർക്ക് കൂടുതല്‍ വേതനം കൊടുക്കണമെന്നും ഷീല പറഞ്ഞു. സിനിമയില്‍ രാവണന്മാര്‍ മാത്രമല്ല രാമന്‍മാരും ഉണ്ട്. തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. എഎംഎംഎയിലെ എല്ലാവരും കുറ്റക്കാരല്ല. ചിലരാണ് മോശക്കാര്‍. നിര്‍മാതാക്കളുടെയും സംവിധായകരുടെയും റൂമിന് സമീപത്തായി നടിമാരെ താമസിപ്പിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും ഷീല പറയുന്നു.
Leave a Reply