
മ,ദ്യ,പാ,നമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത് ! അയാൾ എന്നെ ചതിക്കുകയായിരുന്നു ! എല്ലാവർക്കും നന്മ ചെയ്ത് എന്റെ ജീവിതം ഇങ്ങനെ ആയല്ലോ ! ഷീല പറയുന്നു !
മലയാളികൾക്ക് ഷീല എന്ന അഭിനേത്രി എന്നും വളരെ പ്രിയപ്പെട്ടതാണ്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷീല ഇന്നും അഭിനയ രംഗത്തും ടെലിവിഷൻ രംഗത്തും സജീവമാണ്. കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഷീല. തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഷീല ഭർത്താവിനെ കുറിച്ച് ഇതുവരെ എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.
അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി ഷീല മനസുതുറന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാമെന്നാണ് ഷീല പറയുന്നത്. അദ്ദേഹം നൊരു സൂപ്പർ സ്റ്റാർ ആയിരുന്നു, തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രന്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മ,ദ്യ,പാ,ന,മാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു’.

ആ സമയത്താണ് മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നത്. ശേഷം ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ ചില സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. അപ്പോൾ പെട്ടെന്ന് തോട്ടാൻ ചോദിച്ചു ‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന്.. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്.
പക്ഷെ വിവാഹ ശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ച ശേഷം അയാൾ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളുവെന്നും’ ഷീല പറയുന്നു.
Leave a Reply