
പ്രേം നസീറിനെ കെട്ടിപിടിച്ചതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു ! അദ്ദേഹത്തിന്റെ സൗന്ദര്യമാണ് അതിനു കാരണം ! ശീല പറയുന്നു !
മലയാള സിനിമക്ക് ഷീല എന്ന അഭിനേത്രി നൽകിയ സംഭാവനകൾ വിലമതിക്കാനാകത്തതാണ്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ഷീല. തന്റെ ജീവിതത്തെ കുറിച്ചും പ്രേം നസീറിനെ കുറിച്ചും ഷീല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, അച്ഛൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലായിരുന്നു പഠനവും താമസവും. 10 വയസുവരെ നല്ല ജീവിതമായിരുന്നു. എന്നാല്‍ പെട്ടെന്ന് അച്ഛന് പക്ഷാഘാതം വന്നു. ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയി. ഇതോടെ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു.
അതിനു ശേഷം ജീവിതം വലിയ ദുരിതം ആയിരുന്നു. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞങ്ങൾ കേരളത്തിലേക്ക് എത്തിയത്. പട്ടിണിയ്ക്ക് സമാനമായിരുന്നു അപ്പോഴത്തെ അവസ്ഥ. ജീവിക്കുന്നത് ഒരു വലിയ വീട്ടില്‍ ആണെങ്കിലും കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം. അമ്മക്ക് ജോലി ഒന്നും ഇല്ലായിരുന്നു. അതും കൂടാതെ അമ്മയെ അച്ഛന് മരിക്കുന്നത് വരെ ഗര്‍ഭിണിയായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. നിത്യഗര്‍ഭിണിയായിരുന്നു. എന്റെ അമ്മയെ കുറിച്ച് ഓര്‍മിച്ചാല്‍ എപ്പോഴും ഗര്‍ഭിണിയായി നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ ഓര്മ വരുക.
അങ്ങനെ ഞാൻ സിനിമയിൽ എത്തി, കുടുബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു, മാസത്തില്‍ 26 സിനിമകളില്‍ വരെ അഭിനയിച്ചിരുന്നു. 20 വര്‍ഷത്തോളം അഭിനയമേഖലയില്‍ സജീവമായിരുന്നു. ഒരു സിനിമയിൽ അഭിനയിച്ചത് നന്നായെന്ന് കേട്ടാല്‍ ഉടനെ അതേ ജോഡിയെത്തന്നെ അടുത്ത സിനിമയിലും അഭിനയിപ്പിക്കും. ഇന്നയാള് വേണമെന്നൊന്നും പറയാന്‍ പറ്റുന്ന കാലമായിരുന്നില്ല അന്ന്. പ്രേമിക്കാനും അഭിനയിക്കാനുമായി രണ്ട് താരങ്ങള്‍ അതാണ് സത്യനും പ്രേംനസീറും.

സിനിമ ലോകത്ത് എല്ലാ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള നടന്മാർ കാണും അതേപോലെ രണ്ടുപേര്‍. അദ്ദേഹത്തിന്റെ സൗന്ദര്യമാണ് നസീറിനെ പ്രണയനായകനാക്കിയത്. സ്ത്രീകള്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. ഒരുപാടുപേര്‍ക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒരു ദിവസം 200 ഓളം കത്തുകള്‍ വരെ ലഭിച്ചിട്ടുണ്ട്. പല കത്തുകളിലും ഇഷ്ടമാണെന്ന് പറഞ്ഞും വിവാഹഭ്യര്ത്ഥനകളുമാണ് ലഭിക്കാറുള്ളത്. മറ്റ് ചില കത്തുകളില്‍ പ്രേം നസീറുമൊത്ത് അടുത്ത് ഇടപഴകി അഭിനയിക്കുന്നത് ചോദ്യം ചെയ്തും കത്തുകളും ഉണ്ടാകാറുണ്ട്.
അങ്ങനെ ഒരു കത്തിൽ എന്നോട് ചോദിച്ചു, നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്”. “നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല”, “സത്യന്റെ മാറില്‍ ചാഞ്ഞത് എന്തിനാ”, “ചെറുതായി ഒന്ന് കൈയ്യില്‍ പിടിച്ചാല്‍ പോരെ” എന്നിങ്ങനെ വഴക്ക് പറഞ്ഞുള്ള കുറേ കത്ത് വരും. അന്നത്തെ ആളുകളൊക്കെ കുറേക്കൂടി സ്വാര്‍ത്ഥരാണ്, എല്ലാവർക്കും അന്ന് അദ്ദേഹത്തോട് പ്രണയമായിരുന്നു എന്നും ഷീലാമ്മ പറയുന്നു.
Leave a Reply