
വന്ന വഴി ഒരിക്കലും മറക്കാത്ത ഒരു കുട്ടിയാണ്, വലിയ നടിയായില്ലേ ഇനി എന്നെ അറിയില്ല എന്ന് ഞാൻ വിചാരിച്ചിരുന്നു പക്ഷെ ! അവർ എന്നെ ഞെട്ടിച്ചു ! നയൻതാരയെ കുറിച്ച് ഷീല പറയുന്നു !
മലയാള സിനിമയുടെ അഭിമാനമാണ് നടി ഷീല, ഒരു സമയത്ത് മലയാള സിനിമ മേഖല അടക്കിവാണ തറ റാണി. സ്ത്രീകൾ സിനിമ എന്ന മേഖലയിലേക്ക് കടന്നു വരാൻ മടിച്ചുനിന്ന സമയത്ത് ഏറെ ശക്തയായി സിനിമയിൽ എത്തി സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ്, മടിച്ചു നിന്ന മറ്റു സ്ത്രീകൾക്ക് മാതൃകയായ ഷീലയാണ് ശരിക്കും മലയാള സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ. നസീറും ഷീലയും അന്നത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു… ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ച ജോഡികൾ എന്ന റെക്കോർഡും ഇവർക്കുതന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു സംവിധയക കൂടിയാണ്…
ഇപ്പോഴും അഭിനയ രംഗത്തും അതുപോലെ ടെലിവിഷൻ പരിപാടികളിലും നിറ സാന്നിധ്യമായി നിൽക്കുന്ന ഷീല തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ അഭിനേത്രിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ രംഗത്ത് ഏതെങ്കിലും നടിയോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ ,മറുപടി ഇങ്ങനെ, ‘എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള് ആദ്യമായി അഭിനയിച്ചത്. ശേഷം അവർ വലിയൊരു നടിയായി മാറി. ആ സമയത്ത് ഞാൻ കരുതി ഇനി എന്നെ ഒന്നും കണ്ടാൽ മൈൻഡ് ചെയ്യില്ലായിരിക്കും എന്ന്.. പക്ഷെ എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്’ എന്നും ഷീല പറയുന്നു.

അതുപോലെ മഞ്ജു വാര്യർ, ഒരു അനുഗ്രഹീത കലാകാരിയാണ് അവരെന്നും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്നും ഷീല പറയുന്നു. അതുപോലെ നായികമാരെ കുറിച്ച് ഗോസിപ്പ് വരുന്നത് സിനിമയിൽ ഒരു സാധാരണ വിഷയമാണെന്നാണ് ഷീല പറയുന്നത്. ഒരു നടിയെ സംബന്ധിച്ച് ആവശ്യമായ ഒന്നാണ് ഗോസിപ്പുകൾ, ഞാൻ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് എനിക്കെതിരെ നിരന്തരം ഗോസ്സിപ്പുകളായിരുന്നു, ഞാൻ അതൊന്നും അന്ന് അത്ര ശ്രേധിച്ചിരുന്നില്ല, അതിനെ ഓർത്ത് വിഷമിച്ചിരുന്നതുമില്ല, അതിനെ അതിന്റെ വഴിക്കുവിടുക.
ഒരു തരത്തിൽ നോക്കിയാൽ നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളെക്കാളും ആളുകൾ ശ്രെദ്ധിക്കുന്നതും കൂടുതൽ അറിയാൻ ശ്രമിക്കുന്നതും ഗോസ്സിപ്പുകളാണ്, നമ്മൾ എത്ര നല്ല രീതിയിൽ മുന്നോട്ട് പോയാലും നമ്മൾ പോലും അറിയാത്ത കാര്യങ്ങളാവും ചിലപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്, അതുകൊണ്ടുതന്നെ അതിനെ അതിന്റെ വഴിക്കു വിട്ടേക്കുക, ലൈം ലൈറ്റില്‍ നില്ക്കണമെങ്കില് അത്തരം ഗോസിപ്പ് ഒക്കെ ആവശ്യമാണ്’. ഷീല പറയുന്നു.
Leave a Reply