
ഞങ്ങള്‍ രണ്ടാളും വിവാഹം കഴിച്ച് കാണണമെന്നാഗ്രഹിച്ചിരുന്ന ആരാധകരായിരുന്നു അന്ന് കൂടുതലും ! ഇന്നും അദ്ദേഹം അവിടെ ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം ! ഷീല പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളായിരുന്നു നസീറും ഷീലയും. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. പ്രേം നസീർ എന്ന നടനെ മലയാള സിനിമ ഒരിക്കലും മറക്കില്ല, മലയാളത്തിലെ എക്കാലത്തെയും അനശ്വരനായ നായകൻ എന്നതിലപ്പുറം വലിയ ഒരു മനുഷ്യ സ്നേഹിയും അതിലുപരി മര്യാദയായുടേം വിനയത്തിന്റെയും പര്യായം കൂടിയാണ് ശ്രീ പ്രേം നസീർ. ഏവരും ബഹുമാനിച്ചുപോന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്, സിനിമ രംഗത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഷീലയും നസീറും.
ഇപ്പോഴിതാ നസീറിനെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. അവര്‍ വന്ന് വിളിക്കുമ്പോള്‍ പോയി അഭിനയിക്കുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. അദ്ദേഹത്തിന്റെ കാമുകിയായും ഭാര്യയായും സഹോദരിയായും അമ്മയായുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ഞാന്‍ കാണുന്ന കാലം തന്നെ അദ്ദേഹം കുടുംബസ്ഥനാണ്. അദ്ദേഹത്തിന്റെ മൂത്ത മകള്‍ക്കും എനിക്കും ഒരേ പ്രായമാണ്.
അന്ന് അദ്ദേഹത്തെ ആർധിച്ചിരുന്ന ഒരുപാട് ആരാധികമാർ ഉണ്ടായിരുന്നു, അവരെല്ലാം എനിക്ക് കത്തുകൾ എഴുതാറുണ്ട്. എന്റെ ചേട്ടനാണ് നസീര്‍ സാര്‍, ചേട്ടത്തിയമ്മയാണ് ഷീലാമ്മ. അപ്പോള്‍ എന്തിനാണ് സത്യന് സാറിനെ കെട്ടിപ്പിടിക്കുന്നതെന്ന് ചോദിച്ചാണ് അവരെല്ലാം കത്തുകൾ എഴുതുന്നത്. ഞങ്ങള്‍ രണ്ടാളും വിവാഹം കഴിച്ച് കാണണമെന്നാഗ്രഹിക്കുന്നതായും പ്രേക്ഷകര്‍ അക്കാലത്ത് പറയാറുണ്ടായിരുന്നു. തുടര്‍ച്ചയായി നായകനും നായികയുമായെത്തിയപ്പോഴായിരുന്നു ആളുകളും ഞങ്ങള്‍ ജീവിതത്തിലും ഒന്നിച്ചെങ്കില്‍ എന്നാഗ്രഹിച്ചത്. 107 സിനിമകളില്‍ തങ്ങൾ ജോഡികളായി അഭിനയിച്ചിരുന്നു.

അദ്ദേഹം ഒരു പാഠപുസ്തകമായിരുന്നു. ലൊക്കേഷനുകളിൽ നമ്മൾ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്നത് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ച് തന്നിരുന്നു. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് പഠിപ്പിച്ചു. ആരായാലും അര്‍ഹിക്കുന്ന മര്യാദ കൊടുക്കണം എന്ന് പറഞ്ഞ് തന്നു. തമിഴ് സിനിമയില്‍ നിന്നും അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. രണ്ട് വള്ളത്തില്‍ കാലിട്ട് കളിക്കുന്നത് നല്ല കാര്യമല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ മലയാളത്തില്‍ തന്നെ തുടര്‍ന്നത്.
അദ്ദേഹം നമ്മളെ വിട്ടു ഈ ലോകത്തുനിന്നും പോയത് അറിഞ്ഞ നിമിഷം എനിക്ക് അദ്ദേഹത്തെ അവസാനമായി പോയി കാണാൻ കഴിഞ്ഞിരുന്നില്ല, അത് ദൈവനിശ്ചയമാണെന്നാണ് കരുതുന്നത്. മരണ ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ചിറയിന്‍കീഴിലെ വീട്ടിലുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നും ഷീല പറയുന്നു.
Leave a Reply