
ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചു ! സൗന്ദര്യം കൊണ്ടുതന്നെ അവർക്ക് പലതും നഷ്ടപ്പെട്ടിട്ടുണ്ട് ! ശ്രീകുമാരൻ തമ്പി പറയുന്നു !
ഷീല എന്ന് കേൾക്കുമ്പോൾ തന്നെ ഇന്നും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയാവുന്ന ആളാണ്. ഒരു തലമുറയുടെ ആവേശമായിരുന്നു. തന്റെ ചെറുപ്രായത്തിൽ അഭിനയ രംഗത്ത് എത്തിയ ഷീല ഇന്നും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. ഒരു സാധാരണ കുടുബത്തിൽ ജനിച്ച ഷീല വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഷീലയുടെ അച്ഛൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലായിരുന്നു പഠനവും താമസവും.
അവരുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായത് കോയമ്പത്തൂരിലെ റെയിൽവേ ക്ലബിന്റെ വാർഷികത്തിന് കളിക്കാനിരുന്ന നാടകത്തിലെ നായിക വാരത്തിരുന്നത് കാരണം പകരക്കാരി എത്തിയതോടെ ആയിരുന്നു. അതിന്റെ പ്രതിഫലമായി ലഭിച്ച 40 രൂപ അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ വഴക്കും അടിയുമാണ് കിട്ടിയത്. ഇനി മേലാൽ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് അച്ഛനും തല്ലി. പക്ഷെ പതിമൂന്നാം വയസിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഷീല നാടകരംഗത്തെത്തി.ഇപ്പോഴിതാ ശീലയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, എന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് പ്രേം നസീറും ഷീലയും. അതോടൊപ്പം അവർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. ആ സമയം മുതല്‍ ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തി. പ്രേംനസീര്‍ നായകനായി അഭിനയിക്കുന്ന സിനിമകളില്‍ 75 ശതമാനത്തിലും അക്കാലത്ത് ശീലമായിരുന്നു നായക അതുകൊണ്ടുതന്നെ എന്റെ ആദ്യകാലത്ത് ഞാന്‍ എഴുതിയ മികച്ച പല ഗാനങ്ങളും പാടി അഭിനയിച്ചത് ഇവർ രണ്ടും ചേർന്നാണ് എന്നും അദ്ദേഹം പറയുന്നു.

ശേഷം ഷീല തമിഴിലെ പ്രശസ്ത നടന് രവിചന്ദ്രനെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജോര്‍ജ് വിഷ്ണു എന്ന മകനും പിറന്നു. അക്കാലത്ത് സ്വന്തം ഭര്‍ത്താവിനോടൊപ്പം ഷീല ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയിലെ മുൻ നിര നായകൻ ആയിരുന്നിട്ടും മലയാളത്തിൽ രവിക്ക് വിജയം നേടാൻ കഴിഞ്ഞില്ല. ക്രമേണ ഷീലയും രവിചന്ദ്രനും തമ്മിലുള്ള ദാമ്പത്യവും അവസാനിച്ചു. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നടി ആണെങ്കിലും അര്‍ഹിച്ച ചിലത് നടിയ്ക്ക് ലഭിക്കാതെ പോയിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതായത് ഷീലയ്ക്ക് നാല് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും, വളരെ അധികം അര്‍ഹിക്കുന്ന ദേശീയ പുരസ്കാരം ലഭിച്ചിരുന്നില്ല. അതിനു കാരണം സൗന്ദര്യം കൂടുതലുള്ള നടിമാർ അവര്‍ എത്ര നന്നായി അഭിനയിച്ചാലും പുരസ്കാരം നല്കിക്കൂടാ എന്ന് നിര്‍ബന്ധമുള്ള ചില ബുദ്ധിജീവികള്‍ അവാർഡ് നിരയിൽ ഉണ്ടായിരുന്നു. ഗ്ലാമര്‍ എന്ന വാക്കിനോടുള്ള അലര്‍ജി ആണ് അവരെ ഭരിക്കുന്നത്. എത്രയെത്ര ചിത്രങ്ങളിലാണ് ഷീല അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ ദുഃഖപുത്രിയായി ഗ്ലാമര്‍ താരമായ ഒതുങ്ങി പോവാതെ ഏതു വേഷവും തികഞ്ഞ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടിയായി അവര്‍ വളര്‍ന്നു.
ഷീലയുടെ യഥാർഥ പേര് സെലിൻ എന്നായിരുന്നു. പത്ത് മക്കളിൽ ഒരാളായിരുന്ന ഷീല അതി സുന്ദരി ആയിരുന്നു. അവരുടെ സൗന്ദര്യം അവരുടെ മുഖത്തും അംഗോപാംഗങ്ങളിലും മാത്രമല്ല അവര്‍ ജീവിതത്തില്‍ നിലനിര്‍ത്തുന്ന സൗഹൃദങ്ങളും പ്രകടമാണ്. കുടുംബത്തിന്റെ രക്ഷകയായി മാറുന്നതിന് വേണ്ടി പ്രകൃതി ഷീലയ്ക്ക് കനിഞ്ഞ് നല്‍കിയതാണ് ആ സൗന്ദര്യമെന്നാണ് അതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നത്.
Leave a Reply