
മുഴുപട്ടിണി ആയിരുന്നു ! ഗോതമ്പ് വേവിച്ചതായിരുന്നു സ്ഥിരം ഭക്ഷണം ! ഒരു നേരത്തെ ആഹാരം പോലും ഗതി ഇല്ലായിരുന്നു ! ദുരിത ജീവിതത്തെ കുറിച്ച് ഷീല പറയുന്നു !!
ഷീല എന്ന അഭിനേത്രി മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറായിരുന്നു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഷീല ഇന്നും അഭിനയ രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ ദുരിത ജീവിതത്തെ കുറിച്ച് ഷീല തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഷീലയുടെ വാക്കുകൾ ഇങ്ങനെ, അച്ഛൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലായിരുന്നു പഠനവും താമസവും. 10 വയസുവരെ നല്ല ജീവിതമായിരുന്നു. എന്നാല്‍ പെട്ടെന്ന് അച്ഛന് പക്ഷാഘാതം വന്നു. ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയി. ഇതോടെ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു.
അതോടെ ജീവിതം ആകെ ദുരിതത്തിലായി, അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞങ്ങൾ കേരളത്തിലേക്ക് എത്തിയത്. പട്ടിണിയ്ക്ക് സമാനമായിരുന്നു അപ്പോഴത്തെ അവസ്ഥ. ജീവിക്കുന്നത് ഒരു വലിയ വീട്ടില്‍ ആണെങ്കിലും കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം. അമ്മക്ക് ജോലി ഒന്നും ഇല്ലായിരുന്നു. അതും കൂടാതെ അമ്മയെ അച്ഛന് മരിക്കുന്നത് വരെ ഗര്‍ഭിണിയായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. നിത്യഗര്‍ഭിണിയായിരുന്നു. എന്റെ അമ്മയെ കുറിച്ച് ഓര്‍മിച്ചാല്‍ എപ്പോഴും ഗര്‍ഭിണിയായി നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സിൽ ഓര്മ വരുക.

അച്ഛന് സിനിമ, അഭിനയം ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ചെറുപ്പത്തില്‍ ഒരു സിനിമ കാണാനാണ് അദ്ദേഹം കൊണ്ടു പോയത്. വന്നിട്ട് തന്നേയും അമ്മയേയും തല്ലി. അച്ഛന് മരിച്ചതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് മലയാള സിനിമയിൽ സജീവമായ ഷീല മാസത്തില്‍ 26 സിനിമകളില്‍ വരെ അഭിനയിച്ചിരുന്നു. 20 വര്‍ഷത്തോളം അഭിനയമേഖലയില്‍ സജീവമായിരുന്ന താരം പിന്നീട് ഇടവേളയിലേക്ക് പോവുകയായിരുന്നു. 17 വര്‍ഷത്തിന് ശേഷമായാണ് പിന്നീട് ഷീല സിനിമയില്‍ തിരിച്ചെത്തിയത്.
അതുപോലെ പ്രേം ന,സീറിനെ കുറിച്ചും ഷീല പറയുന്നുണ്ട്, ഒരു സിനിമയിൽ അഭിനയിച്ചത് നന്നായെന്ന് കേട്ടാല്‍ ഉടനെ അതേ ജോഡിയെത്തന്നെ അടുത്ത സിനിമയിലും അഭിനയിപ്പിക്കും. ഇന്നയാള് വേണമെന്നൊന്നും പറയാന്‍ പറ്റുന്ന കാലമായിരുന്നില്ല അന്ന്. പ്രേമിക്കാനും അഭിനയിക്കാനുമായി രണ്ട് താരങ്ങള്‍ അതാണ് സത്യനും പ്രേംനസീറും. എല്ലാ കാലഘട്ടത്തിലും കാണും അതേപോലെ രണ്ടുപേര്‍. അദ്ദേഹത്തിന്റെ സൗന്ദര്യമാണ് നസീറിനെ പ്രണയനായകനാക്കിയത്. സ്ത്രീകള്‍ക്കെല്ലാം അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. ഒരുപാടുപേര്‍ക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അന്ന് മലയാളത്തില്‍ അന്യതാരങ്ങള് കുറവായിരുന്നു. ശാരദ മാത്രമേയുള്ളൂ. തെലുങ്കിലെ കോമഡി നടിയായിരുന്നു ശാരദ, മലയാളത്തിലെത്തിയപ്പോഴാണ് ദുഖപുത്രിയായത്. 107 സിനിമകളില്‍ തങ്ങൾ ജോഡികളായി അഭിനയിച്ചിരുന്നു. എന്നും ഷീല പറയുന്നു.
Leave a Reply