
വീട്ടിൽ ലിഫ്റ്റ്, തിയറ്റർ മുതൽ ജിം വരെ ! തന്റെ രോഗ വിവരം തുറന്ന് പറഞ്ഞ് നടിയും നർത്തകിയുമായ ഷീലു എബ്രഹാം !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി ഷീലു എബ്രഹാം. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ ഷീലു 2013 മുതലാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷി ടാക്സി, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷങ്ങൾ ചെയ്തിരുന്നു. ഒരു നഴ്സായിരുന്ന ഷീലു വിവാഹ ശേഷമാണ് അഭിനയ രംഗത്ത് സജീവമായത്. നർത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സർവകലാശാലാ തലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. നിർമാതാവിന്റെ ഭാര്യ കൂടിയായ ശീലുവിന്റെ വീട്ടുവിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാർ എന്ന [പരിപാടിയിൽ കൂടിയാണ് ശീലുവിന്റെ വീട്ടു വിശേഷങ്ങൾ ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. ഞാൻ അതികം ഷോപ്പിങ്ങിന് അങ്ങനെ താല്പര്യം ഇല്ലാത്ത ആളാണ്. എനിക്ക് ഈ ഒസിഡിയുള്ളയാളാണ് ഞാൻ. അതായത് ഈ സാധനങ്ങൾ ഒക്കെ കറക്ടായി വെക്കണം. അല്ലെങ്കിൽ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അങ്ങനെ അധികം തുണികൾ വാങ്ങാൻ പോകാറില്ല. അതെന്തുകൊണ്ടാണെന്ന് പറയുമ്പോൾ ആൾക്കാർ അതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.

കടയിൽ പോയി നമ്മൾ തുണി വാങ്ങുമ്പോൾ അത് ഇട്ടു നോക്കണം, അത് ചിലപ്പോൾ മറ്റുള്ള ഒരുപാട് പേര് അതുപോലെ ഇട്ടുനോക്കിയിട്ടുള്ള വസ്ത്രം ആയിരിക്കും. അങ്ങനെ ഒക്കെ പെട്ടെന്ന് എന്റെ മനസിലേക്ക് ചിന്തകൾ കടന്ന് വരും, അപ്പോൾ എനിക്ക് കഴുത്തിലൊക്കെ ചൊറിയാൻ തുടങ്ങും. സത്യത്തിൽ ഇത് മനസിന്റെ പ്രശ്നമാണ്. അതുകൊണ്ട് അങ്ങനെ വസ്ത്രങ്ങൾ ഒന്നും അതികം വാങ്ങാറില്ല. അഥവാ വാങ്ങിയാലും അത് കഴുകി മാത്രമേ ഉപയോഗിക്കുക ഉള്ളു.
അതുപോലെ ഷീലു തന്റെ വീടും പരിചപ്പെടുത്തുന്നുണ്ട്, അത്യാഡംബരമായി നിർമിച്ച വീട്ടിൽ ലിഫ്റ്റ് സൗകര്യം മുതൽ തിയറ്റർ ജിം വരെ അടങ്ങിയ വീടാണ് ശീലുവിന്റേത്. അതുപോലെ താരത്തിന്റെ ജന്മദിനം അടുത്തിടെ ആയിരുന്നു. ജന്മദിനത്തിൽ ഭർത്താവ് എബ്രഹാം ശീലുവിന് നൽകിയത് ഇന്ത്യൻ വിപണിയിൽ ഏകദേശം 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് മിനി കൂപ്പര് കണ്ട്രിമാൻ എന്ന ആഡംബര കാർ ആയിരുന്നു. ഒരു മകനും മകളും അടങ്ങിയതാണ് ഇവരുടെ കുടുംബം. ഷീലു അധികവും അഭിനയിച്ചിരിക്കുന്നത് ഭർത്താവ് നിർമാതാവ് ആയിട്ടുള്ള ചിത്രങ്ങളിൽ തന്നെയാണ്. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത സ്റ്റാറാണ് ശീലുവിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.
Leave a Reply