
‘അങ്ങനെ അവർ ഒന്നിക്കുകയാണ് എന്ന് അജു വർഗീസ്’ ! ഗുരു സോമസുന്ദരത്തിനും ഷെല്ലിക്കും വിവാഹ മംഗള ആശംസ നേര്‍ന്ന് ആരാധകരും !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ഷെല്ലി, കുങ്കുമപ്പൂവ് എന്ന ഒരൊറ്റ സീരിയൽ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ഷെല്ലി. ഒരുപാട് കഴിവ് ഉണ്ടായിട്ടും മിനിസ്ക്രീൻ രംഗത്ത് മാത്രം ഒതുങ്ങി പോകുകയും അതിലുപരി കുറച്ച് മികച്ച സിനിമകളുടെ ഭാഗമായിരുന്നു എങ്കിലും ഷെല്ലിക്ക് അഭിനയ രംഗത്ത് ഒരു മേൽ പുരോഗതി ഉണ്ടായിരുന്നില്ല, ഇപ്പോഴിതാ ‘മിന്നൽ മുരളി’ എന്ന ഒരൊറ്റ ചിത്രത്തിലെ ഏറ്റവും മികച്ച ഒരു വേഷത്തിലൂടെ ലോകമെങ്ങും ശ്രദ്ധനേടിയ നടിയായി ഷെല്ലി മാറിക്കഴിഞ്ഞു.
കിഷോർ എന്നായിരുന്നു ഷെല്ലിയുടെ ഭർത്താവിന്റെ പേര്, ഇവർക്ക് ഒരു മകനുമുണ്ട്, പക്ഷെ പിന്നീട് താരം തനറെ ഒഫീഷ്യൽ പേര് ഷെല്ലി എൻ കുമാർ എന്നാക്കി മാറ്റിയിരുന്നു. മകനുമൊത്ത് വളരെ സന്തുഷ്ട ജീവിതം നയിക്കുന്ന താരം തനിക്ക് തനറെ മകനാണ് ലോകം എന്നാണ് ഷെല്ലി പറയുന്നത്. മിന്നൽ മുരളിയിൽ ഉഷ എന്ന കഥാപാത്രത്തെയാണ് നടി ചെയ്തിരുന്നത്, ഒപ്പം ഷിബു എന്ന നായകനായി എത്തിയത് ഗുരു സോമസുന്ദരം ആയിരുന്നു. ഇവരുടെ പ്രണയ രംഗങ്ങൾ വളരെ വൈറലായി മാറിയിരുന്നു. അത്ര ഗംഭീര പ്രകടനമാണ് ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്. 28 വര്ഷ്കകാലം കാത്തിരുന്ന് അവസാന നിമിഷം ഷിബുവിന് ഉഷ സ്വന്തമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉഷയെ മ ര ണം കൊണ്ടു പോയി. അതൊരു വിങ്ങലായി പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും നില്‍ക്കുമ്പോഴാണ് നടൻ അജു വർഗീസിന്റെ പോസ്റ്റ് വരുന്നത്.

അദ്ദേഹം ഗുരു സോമസുന്ദരവും ഷെല്ലിയും ഒരുമിച്ച് ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. എന്ന കുറിപ്പും കൂടി പങ്കുവെച്ചതോടെ ആകെ ആശയകുഴപ്പിത്തിലായിരിക്കുകയാണ് ആരാധകർ, ഇതിനു പുറമെ ഷെല്ലി ‘നന്ദി അജു’ എന്ന് പറഞ്ഞു കൊണ്ട് ഷെല്ലിയും എത്തിയതോടെ മൊത്തത്തില്‍ ഒരു ആശയകുഴപ്പിത്തിൽ ആയിരിക്കുന്നത് ആരധകരാണ്. ഗുരു സോമസുന്ദരവും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, എന്നതും സംശയത്തിന് ആക്കം കൂട്ടുന്നു. ശരിയ്ക്കും, യഥാര്‍ത്ഥ ജീവിതത്തില്‍ ഇവർ ഒന്നിക്കുകയാണോ എന്നാണ് പലരുടെയും ചോദ്യം. അതോടൊപ്പം ഇരുവര്‍ക്കും വിവാഹ മംഗള ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കമന്റുകളും നിറയുകയാണ്.
ഷെല്ലിയോടും അജുവിനോടും ഇതേ ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ടെകിലും ഇരുവരും മറുപടി നൽകുന്നില്ല, ഏതായാലും അജു ഉദ്ദേശിച്ചത് എന്തായാലും ഇവർ ഒന്നിച്ച് കാണാൻ ഞങ്ങൾ ഏവരും ഒരുപാട് ആഗ്രഹിക്കുന്നു എന്നാണ് മറ്റു കമന്റുകൾ. ഈ ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുമ്പോഴും മിന്നൽ മുരളി ഇപ്പോൾ ലോകത്തില്‍ തന്നെ ടോപ്പ് 10 സിനിമകളില്‍ ഒന്നായി മാറിക്കൊണ്ടരിക്കുകയാണ്, ലോകമെങ്ങും ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അജു വര്‍ഗ്ഗീസും ഒരു പ്രധാന വേഷം ചെയ്തിരുന്നു.
Leave a Reply