ജയിലില്‍ ഷെറിന് വിഐപി പരിഗണനയായിരുന്നു, ഗണേഷ് കുമാറുമായി അടുത്ത ബന്ധം ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതടവുകാര്‍…

ഒരു സമയത്ത് കേരളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച സംഭവമായിരുന്നു കാരണവര്‍ കൊ,ല,ക്കേ,സ്. ഇപ്പോഴിതാ ഈ കേസിലെ പ്രതിയായ ഷെറിന്റെ ശിക്ഷയിളവ് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്,  ഇപ്പോഴിതാ  പ്രതിയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്  സഹതടവുകാര്‍. ജയിലില്‍ ഷെറിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തി. ജ,യി,ലി,ല്‍ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും സ,ഹ,തടവുകാര്‍ ആരോപിച്ചു.

ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പ്രധാന വെളിപ്പെടുത്തൽ, ആ ബന്ധം ഉപയോഗിച്ചാണ് ഷെറിന്‍ പരോളുകള്‍ നേടിയിരുന്നതായും ആരോപണമുണ്ട്. അന്നത്തെ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിന്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവില്‍ ഷെറിന് വഴിവിട്ട പരോള്‍ ലഭിച്ചു.

ഷെറിൻ ജയിലിൽ വന്ന നാളുമുതൽ തന്നെ അവർ ഒരു വി ഐ പി യാണ്, മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലില്‍ അനുവദിച്ചുവെന്നും, ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കുമെന്നും സുനിത പറഞ്ഞു. അതുപോലെ പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത പറയുന്നു. വ,ധ,ശ്ര,മ,ക്കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂര്‍ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത. സുനിതയുടെ വാക്കുകൾ ഇപ്പോൾ പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *