മലയാള സിനിമയിൽ മുരളിക്ക് പകരം ഇനി ആര് ! എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് ! ആ നടന വിസ്മയത്തെ മലയാളികൾക്ക് തിരികെ കിട്ടി ! കണ്ടെത്തലുമായി ആരാധകർ !

മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹ നടനായും എല്ലാം അദ്ദേഹം നിറഞ്ഞാടി. ഷൈൻ എന്ന നടനെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരാവേശമാണ്, ഇയാൾ പൊളിക്കും എന്നൊരു ഫീലാണ് ഓരോ, സിനിമ ആസ്വാദകനും. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല. ഇതിഹാസ, ഇഷ്​ക്​, ആൻമ മരിയ കലിപ്പിലാണ്​, കമ്മട്ടിപ്പാടം, ലൗ, കുരുതി, കുറുപ്പ്  തുടങ്ങി സൂപ്പർ ഹിറ്റായി ഇപ്പോൾ ഓടുന്ന ഭീഷ്മപർവം  വരെ ഷൈൻ അത്​ തെളിയിച്ചിട്ടുണ്ട്​. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്​ വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന്​ കഴിഞ്ഞത്​.

ഹിറ്റ് ചിത്രങ്ങളായ കുറുപ്പ്, ഭീഷമപർവം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഷൈൻ കാഴ്ചവെച്ചത്,.‘കുറുപ്പ്’ എന്ന ചിത്രത്തിലെ ഭാസിപിള്ളയായി സ്​​ക്രീനിൽ ജീവിച്ച് കാണിച്ച് കാണികളെ കൈയിലെടുത്ത ആളാണ് ഷൈൻ​. അതിഗംഭീര പ്രകടനം കൊണ്ട് മികച്ച അഭിപ്രായം നേടിയ ഷൈൻ തൊട്ടടുത്ത ചിത്രം ഭേഷ്‌മയിലും ഞെട്ടിച്ചു. ‘നമ്മൾ’ എന്ന ചിത്രത്തിൽ ജൂനി,യർ ആര്ടിസ്റ്റിന്റെ ഒപ്പം വെറും ഒരു സീനിൽ മാത്രം ഒതുങ്ങി പോയ ഒരു നടൻ, പിന്നീട് മലയാള സിനിമയിലെ സ്വാഭാവിക വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു നടനായി മാറുകയായിരുന്നു. നമ്മുടെ മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭ, നടൻ മുരളിയോടാണ് ഷൈൻ ടോം ചാക്കോയെ ഇപ്പോൾ എല്ലാവരും ഉപമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് ഷൈൻ ഓരോ ചിത്രങ്ങളിലും കാഴ്ച വയ്ക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിൽക്കി ചില ആരാധകരുടെ കണ്ടെത്തൽ..

നിലവിൽ ഉള്ള അഭിനേതാക്കളിൽ പ്രതിനായാക വേഷങ്ങൾ ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഷൈന് ഉള്ളത്. അതും സാധാരണ നമ്മൾ കണ്ടുവരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ മാനറിസങ്ങളാണ് ഷൈൻ എന്ന നടനിൽ ഓരോ പ്രേക്ഷകനും കാണാൻ സാധിക്കുന്നത്. ഇത്തരം വേഷങ്ങൾ ഷൈൻ വിസ്മയിപ്പിക്കുമ്പോൾ ചില ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്നത് മലയാളത്തിലെ മറ്റൊരു ഇതിഹാസമായിരുന്ന നടൻ മുരളിയോടുള്ള നടന്റെ സാമ്യങ്ങളാണ്. നടന്റെ ഫാൻ പേജുകളിലും ഇത്തരം ചില ചർച്ചകൾ പതിവാണ്..

ഷൈൻ എന്ന നടന്. വേണ്ടി ഓരോ സംവിധായകരും ഒരുക്കുന്നത് വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാണ്, അത്, അതിന്റെ നൂറു ശതമാനമാണ് ഷൈൻ അവർക്ക് തിരിച്ച് നൽകുന്നത്. അതുപോലെ മുരളി എന്ന നടൻ പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക അഭിനയ, ശൈലി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട്, അതെ രീതിയാണ് ഷൈനിലും ആരാധകർക്ക് കാണാൻ കഴിയുന്നത് എന്നാണ് ഇവരുടെ വാദം.

മലയാള, സിനിമകക്ക് മുരളി എന്ന അനശ്വര പ്രതിഭയെ തിരികെ ലഭിച്ചു എന്നും, ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ ആണ് ആസ്വദിക്കാൻ കഴിയുന്നത് എന്നും പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്നുമാണ് ചില സിനിമ പ്രേക്ഷകരുടെ കണ്ടെത്തലുകൾ. ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *