
ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ് ! ഷിയാസ് കരീം !
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ലക്ഷ്മി നക്ഷത്ര കൊല്ലം സുദിയെ കുറിച്ചുള്ള വിഡിയോകൾ ചുറ്റിപ്പറ്റിയാണ്, ഇപ്പോഴിതാ, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ്ക്ക് പിന്നാലെ നടനും സ്റ്റാര്‍ മാജിക്ക് താരവുമായ ഷിയാസ് കരീം. ഓരോരുത്തര്‍ക്കും അവരുടേതായ രീതി ഉണ്ടെന്നും എന്നാല്‍ സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് തന്റെ നിലപാടെന്ന് ഷിയാസ് പറഞ്ഞു.
ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ, മറ്റുള്ളവർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല, ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാന്‍ പറയൂ. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ് അപ്പോള്‍ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെര്‍ഫ്യൂം ചെയ്ത വീഡിയോ ഞാന്‍ കണ്ടിരുന്നു. സത്യത്തിൽ ആ വിഡിയോ കണ്ടപ്പോഴാണ് ഞാനും അറിയുന്നത് പെര്‍ഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് തന്നെ.
പക്ഷെ ലക്ഷ്മി അതൊരു കണ്ടന്റ് ആക്കി യുട്യൂബിൽ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ആണല്ലോ എന്നും ഷിയാസ് പറയുന്നു.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ലക്ഷ്മിയെ പരോക്ഷമായി വിമർശിച്ച് നടൻ സാജു നവോദയയും രംഗത്ത് വന്നിരുന്നു, സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകാത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതു കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. സുധിക്ക് എന്നല്ല ആർക്ക് എന്ത് ചെയ്താലും അത് രഹസ്യമായി ചെയ്യുക.

അങ്ങനെയല്ല, ഇനിയിപ്പോൾ പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക. അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്‌ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്‌തിട്ട് പിന്നെ… അത് ആര് ചെയ്‌താലും… അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല.
എന്നാൽ, സുധി പോയശേഷം, ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ മാക്‌സിമം യൂട്ട്ലൈസ് ചെയ്യുന്നതാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് നമ്മൾ പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് ഹൈഡ് ചെയ്ത് ചെയ്യണമായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച് പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷെ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്‌മി ചെയ്‌തത് എന്നും സാജു പറയുന്നു.
Leave a Reply