
ഞാൻ മഞ്ജുവിന്റെ വലിയൊരു ആരാധികയാണ് ! അവർക്ക് അതിനു സാധിച്ചു ! അതുകൊണ്ടാണ് ആ ഇഷ്ടം ! ശോഭന തുറന്ന് പറയുന്നു !
മലയാള സിനിമയുടെ രണ്ട് നക്ഷത്രങ്ങളാണ് മഞ്ജു വാര്യരും, ശോഭനയും. ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും അവർ നൃത്ത വേദികളിൽ സജീവമാണ്. ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപത്രമായി എത്തിയ ചിത്രം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആണും ഇന്നും അവർ തന്റെ ജീവിതം നൃത്തത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്, ഇപ്പോഴും പല രീതിയിലുള്ള നൃത്തങ്ങളും പഠിച്ചുകൊണ്ടിരിക്കുന്ന ശോഭന തനറെ ഓരോ നൃത്ത പരീക്ഷണങ്ങളും സമൂഹ മാധ്യമങ്ങൾ വഴി ആരാധകർക്ക് പങ്കുവെക്കാറുണ്ട്.
ഇതുവരെയും വിവാഹം കഴിക്കാത്ത ശോഭന ഒരു മകളെ ദത്ത് എടുത്ത് വളർത്തുന്നുണ്ട്, അടുത്തിടെ മകളുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ശോഭന എത്തിയിരുന്നു, കുഞ്ഞിന് പ്രായം ആറ് മാസം പ്രായമുള്ളപ്പോഴാണ് ശോഭന കുട്ടിയെ തനറെ സ്വന്തമാക്കുന്നത്, സമൂഹ മാധ്യമങ്ങളിലോ പൊതു വേദികളിലോ അങ്ങനെ കൊണ്ടുവരാത്തത്. അനന്ത നാരായണി എന്നാണ് മകളുടെ പേര്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അന്ന് കുട്ടിയുടെ ചോറൂണ് നടന്നത്.
മകളാണ് തനറെ ലോകമെന്നാണ് നടി പറയുന്നത്, പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ, മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകൾ മോഡേൺ സ്കൂളിൽ ആണ് പഠിക്കുന്നതെന്നും ശോഭന പറയുന്നു, ഒപ്പം തനറെ ഇഷ്ട അഭിനേത്രിയെ കുറിച്ചും നടി മനസ് തുറക്കുന്നുണ്ട്, ഒരുപാട് പേരെ ഇഷ്ടമാണ് എങ്കിലും മഞ്ജു വാര്യരുടെ ഒരു വലിയ ആരാധികയാണ് താൻ എന്ന് ഒരു മടിയുമില്ലാതെ ശോഭന പറയുന്നു.

അങ്ങനെയൊരു ഇഷ്ടം ഉണ്ടാകാൻ കാരണം, അവർ സിനിമയിൽ വളരെ നല്ല ശക്തമായ ഒരുപാട് കഥാപത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച കാലാകാരിയാണ് വളരെ ചുരുക്കം പേർക്ക് മാത്രമേ അത്തരം ഭാഗ്യം ലഭിക്കുകയുള്ളു, മഞ്ജുവിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ആരാധിക്കുന്നു എന്നാണ് ശോഭന പറയുന്നത്. പിന്നെ രോഹിണി, സുഹാസിനി ഇവരുമായിട്ടൊക്കെ നല്ല സൗഹൃദമുണ്ട്. എങ്കിലും അന്നും ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് അത് രേവതിയാണ് എന്നാണ് ശോഭന പറയുന്നത്.
ഞങ്ങൾ എല്ലാവരും ഒരുമിച്ച് സിനിമ ചെയ്തവരാണ്, അന്നൊക്കെ എല്ലാവരും തമ്മിൽ വലിയ മത്സരം ഉണ്ടായിരുന്നു, അതുപോലെ നല്ല സൗഹൃദവും, സിനിമ വിട്ട് എല്ലാവരും വെളിയിൽ വന്നപ്പോൾ ആ സൗഹൃദം കൂടുതൽ ശക്തമായി. ഇടക്ക് ഞങ്ങൾ എല്ലാവരും ഒത്തുകൂടാറുണ്ട്, സുഹാസിനിക്കാൻ അതിന്റെ ക്രെഡിറ്റ്, അവളാണ് എപ്പോഴും എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നത്. രേവതിയും ഞാനും തമ്മിൽ അങ്ങനെ എന്നും സംസാരിക്കുകയൊന്നുമില്ല പക്ഷെ ഞങ്ങൾ തമ്മിൽ ഒരു വളരെ ആത്മാർഥമായ സൗഹൃദമാണ് ഉള്ളതെന്നും ശോഭന പറയുന്നു.
Leave a Reply