
വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ തന്നെ വിവാഹ ജീവിതം അവസാനിച്ചു ! നമ്മൾ അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണ് ! ശ്രിത ശിവദാസിൻ്റെ വാക്കുകൾ !
ഓർഡിൻഡറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ അഭിനേത്രിയാണ് ശ്രിത ശിവദാസ്. കല്യാണി എന്ന കഥാപത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ശേഷം 10:30 എ.എം. ലോക്കൽ കോൾ എന്ന ചിത്രത്തിലും ശ്രദ്ധ നേടിയിരുന്നു, അവതാരകയായിട്ടാണ് ശ്രിതയുടെ തുടക്കം. താരം കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായിരുന്നു. ഓർഡിനറി ആ വർഷത്തെ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
എന്നാൽ പിന്നീട് അതികം സിനിമകളിൽ ഒന്നും ശ്രിതയെ മലയാളികൾ കണ്ടിരുന്നില്ല. സിനിമ ലോകത്ത് വലിയ തിരക്കില്ലാതെ നിന്ന സമയത്താണ് ശ്രിത വിവാഹിതയാകുന്നത്. ദീപക് നമ്പ്യാരായിരുന്നു നടിയുടെ ഭർത്താവ്. ദുബായ്യിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഗായകൻ കൂടിയായ ദീപക് നമ്പ്യാറുമായി നടി കുറച്ച് നാളുകളായി പ്രണയത്തിലായിരുന്നു. ശേഷം 2014 ജൂലൈ 7 നായിരുന്നു നടിയുടെ വിവാഹം. പക്ഷെ വിവാഹ ജീവിതം വലിയ പരാജയം ആയിരുന്നു. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല എന്നും ശ്രിത പറയുന്നു.

ഇപ്പോൾ വീണ്ടും സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ് ശ്രിത, അതുപക്ഷേ മലയാളത്തിൽ അല്ല മറിച്ച് തമിഴിലാണ്, തമിഴിൽ രണ്ടു ചിത്രങ്ങൾ നായികയായി ചെയ്തു കഴിഞ്ഞു, കൂടാതെ കൂടുതൽ നല്ല അവസരങ്ങളും ശ്രിതയെ തേടി മറ്റു ഭാഷകളിൽ നിന്നും വരുന്നുണ്ട്, അതുകൊണ്ട് തന്നെ ഇപ്പോൾ താമസം ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. തന്റെ ഭാവി പരിപാടികളെ കുറിച്ച് ശ്രിത ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്, നമ്മൾ ശെരിക്കും ഭാവി പരിപാടികളെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത് മണ്ടത്തരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നന്നായി ജീവിക്കുക എന്നതാണ് പ്രധാനമെന്നാണ് നടിയുടെ നിലപാട്. എന്നിരുന്നാലും പ്ലാനുകള്‍ ഇല്ലാതെ പോകാതിരിക്കാനും പറ്റില്ല. വരുന്ന നല്ല ചിത്രങ്ങളില്‍ മറ്റ് വര്‍ക്കുകൾ ഉണ്ടെങ്കിലും അതില്‍ ഫോക്കസ് ചെയ്യുക എന്നതാണ് ഇപ്പോള്‍ മുന്‍പിലുള്ള കാര്യമെന്നും നടി പറയുന്നുണ്ട്.
കൂടാതെ തന്റെ യഥാർഥ പേര് പാര്‍വതി ഷതാസ് എന്നാണെന്നും സിനിമയില്‍ വന്നപ്പോള്‍ ശ്രിത എന്നാക്കിയതാണെന്നും താരം പറയുന്നുണ്ട്. മലയാള സിനിമയിൽ നിന്നും നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താൻ എന്നും അതിനുവേണ്ടി വെയിറ്റ് ചെയ്യുകയാണെന്നും ശ്രിത പറഞ്ഞിരുന്നു. മണിയറയിലെ അശോകൻ, സണ്ണി എന്നീ മലയാളം ചിത്രങ്ങളിലായിരുന്നു ശ്രിത അവസാനം അഭിനയിച്ചത്. സിനിമ മേഖലയിൽ രമ്യ നമ്പീശൻ, ഭാവന, മൃദുല മുരളി തുടങ്ങിയ നിരവധി സുഹൃത്തുക്കൾ ഉണ്ടെന്നും ശ്രിത പറയുന്നു.
Leave a Reply