
‘തന്റെ വിവാഹ ജീവിതത്തിന്റെ ആയുസ് വെറും ഒരു വർഷം ആയിരുന്നു’ തനറെ ജീവിതത്തിൽ സംഭവിച്ചത് നടി ശ്രിത ശിവദാസ് പറയുന്നു !
ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്രിത ശിവദാസ്. നടിയുടെ യഥാർഥ പേര് പാർവതി എന്നാണ്. സുഗീത് സംവിധാനം ചെയ്ത ചാക്കോച്ചൻ ബിജു മേനോൻ എന്നിവർ മത്സരിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം ഓർഡിനറി എന്ന ചിത്രത്തിൽ കൂടി കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അവതാരകയായിട്ടാണ് ശ്രിതയുടെ തുടക്കം. താരം കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായിരുന്നു. ഓർഡിനറി ആ വർഷത്തെ മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
ആ ചിത്രത്തിൽ കൂടി ശ്രിത ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീടങ്ങോട്ട് ആ വിജയം കൂടെ കൊണ്ടുപോകാൻ നടിക്ക് സാധിച്ചിരുന്നില്ല, വെറും മൂന്ന് ചിത്രങ്ങൾ മാത്രമാണ് അവർ മലയാള സിനിമ ലോകത്ത് ചെയ്തിരുന്നത്. അതിനു ശേഷം നവ്യ നായർ ലാൽ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സീൻ ഒന്ന് നമ്മുടെ വീട്, ശേഷം 10:30 എ.എം. ലോക്കൽ കോൾ എന്നീ ചിത്രങ്ങളിലാണ് നടി അഭിനയച്ചത്. ശ്രിതയെ സംബന്ധിച്ച് മികച്ച ഗാനങ്ങൾ താരത്തിന് ലഭിച്ചിരുന്നു. 10:30 എ.എം. ലോക്കൽ കോൾ എന്ന ചിത്രത്തിൽ ഏതോ ഞാൻ കണ്ട സ്വപനങ്ങളിൽ എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്.

പരാജയ ചിത്രങ്ങളുടെ ഭാഗമായതോടെ നടിയെ തേടി അവസരങ്ങൾ ലഭിക്കാതെ ഇരിന്നു. ശേഷം 2014 ലാണ് നടി വിവാഹിതയാകുന്നതും പൂർണമായും സിനിമ ലോകത്ത് നിന്നും മാറി നിൽക്കുന്നതും. എന്നാൽ ഇടക്ക് ചില സിനിമകളിലൂടെ തല കാണിച്ചെങ്കിലും അതും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 2016 ൽ പുറത്തിറങ്ങിയ ചിത്രം ദം ആയിരുന്നു ശ്രിന്ദയുടെ മലയാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. പക്ഷെ 2019 തമിഴിൽ ദിൽക്കു ദുക്കുടു എന്ന ചിത്രം ചെയ്തിരുന്നു. വീണ്ടും സിനിമ മേഖലയിൽ അത്ര ശോഭിക്കാതെ ഇരുന്ന താരം തന്റെ അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഷോർട്ട് ഫിലിമിൽ കൂടി വീണ്ടും സജീവമായി.
പക്ഷെ അതിനിടയിൽ നടിയുടെ വിവാഹ മോചനവും സംഭവിച്ചു. കഷ്ടിച്ച് ഒരു വർഷം മാത്രമാണ് തനറെ വിവാഹ ജീവിതം നിലനിന്നത് എന്നാണ് നടി പറയുന്നത്. പരസ്പരമുള്ള പൊരുത്തക്കേടുകൾ തുടക്കം മുതൽ നിലനിന്നിരുന്നു, അഭിപ്രയ വ്യത്യാസങ്ങൾ കൂടിയതോടെ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് മനസിലാക്കി വിവാഹ ബന്ധം വേർപിരിയുകയായിരുന്നു എന്നും ശ്രിത പറയുന്നു. കൂടാതെ ആ സമയത്ത് വ്യക്തിപരമായും മനസികാപരമായും താൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അതുകൊണ്ടു തന്നെ അതികം സിനിമകൾ ചെയ്തില്ല എന്നും നടി പറയുന്നു. സിനിമ ഒരിക്കലും ഒരു പ്രൊഫഷൻ ആക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ എട്ട് വർഷമായി ഈ മേഖലയിൽ എത്തിയിട്ട് എന്നും താരം പറയുന്നു.
Leave a Reply