‘ഭാവഗായികയായ അമ്മയെപ്പോലെ ഭാവങ്ങൾ വരണം’ ! പിന്നണി ഗാന രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് ശ്വേത മോഹൻ !!
മലയാളികളുടെ അഭിമാനമായ ഗായികയാണ് സുജാത മോഹൻ, ചിത്രയും സുജാതയും മലയാള സിനിമയിലെ വാനമ്പാടികളാണ്, ഇവർ പാടാത്ത ഭാഷകൾ ഇല്ല എന്ന് പറയുന്നതാവും ശരി, എപ്പോഴും ചിരി നിറഞ്ഞ മുഖവുമായി നമ്മളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സുജാത, നേടിയെടുത്ത പുരസ്‌കാരങ്ങൾക്ക് എണ്ണമില്ല എന്ന് പറയുന്നതാവും ഉചിതം.. അമ്മയുടെ അതേ പാത പിന്തുടർന്ന് ഏക മകൾ ശ്വേത മോഹനും ഇപ്പോൾ സിനിമ പിന്നണി ഗാന രംഗത്ത് സജീവമാണ്..
അമ്മയെപോലെതന്നെ പകരം വെയ്ക്കാനില്ലാത്ത ആലാപന മാധുര്യമാണ് മകൾ ശ്വേതക്കും.. ഇതിനോടകം നിരവധി ഗാനങ്ങൾ താരം ആലപിച്ചിരുന്നു, അതെല്ലാം വളരെ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു, ഇപ്പോൾ ഈ മേഖലയിൽ താൻ നേരിട്ടിരുന്ന വെല്ലുവിളികൾ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്വേത.. സുജാതയുടെ മകൾ എന്ന നിലയിൽ പല പ്രമുഖ സംഗീതജ്ഞരും എന്നിക്ക് തനിക്ക് അവസരം തന്നിരുന്നു എന്നാൽ ആദ്യ ഗാനം മാത്രമാണ് എനിക്ക് ലഭികുന്നത് പിന്നീട് അവർ തനിക്ക് ഗാനങ്ങൾ തരാറില്ല എന്നും ശ്വേത പറയുന്നു…
ഓരോ റെക്കോർഡിങ്ങിനും വിളിക്കുമ്പോഴും താൻ അത് പാടുന്ന സമയത്ത് അവർ തന്നിൽ നിന്നും കൂടുതൽ ഭാവങ്ങൾ പ്രതീക്ഷിച്ചിരുന്നു, കാരണം എന്റെ ‘അമ്മ സുജാത ഭാവ ഗായികയാണല്ലോ, അതുകൊണ്ടുതന്നെ അമ്മയെപ്പോലെ തനിക്കും ആ ഭാവങ്ങൾ വരണം എന്നവർ പറയാറുണ്ടായിരുന്നു, ആ സമയങ്ങളിൽ താൻ കൂടുതൽ പ്രെഷർ അനുഭവിച്ചിരുന്നു എന്നും ശ്വേത പറയുന്നു…
താൻ മാത്രമല്ല ഒരുപക്ഷെ എന്നെപോലെ ഗായകരുടെ എല്ലാ മക്കളും ചിലപ്പോൾ ഈ പ്രെഷർ അനുഭവിച്ചുകാണുമെന്നും താരം പറയുന്നു.. താൻ പിന്നണി ഗാനരംഗത്ത് എത്തിയ തുടക്കകാലത്ത് അമ്മയുടെ അതേ ശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്ന്. തന്റെ ആദ്യ ഗാനമായ ‘സുന്ദരി ഒന്നു പറയൂ’ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.
‘അമ്മ എന്റെ ഭാഗ്യമാണ്, ഒരു മകൾ എന്ന നിലയിലും ഗുരു എന്ന നിലയിലും അമ്മ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്തെങ്കിലുമൊക്കെ എനിക്ക് പാടാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് അമ്മയുടെ പ്രാർഥനയും പിന്തുണയും കൊണ്ട് മാത്രമാണെന്ന് താൻ വിശ്വസിക്കുന്നു എന്നും ശ്വേത പറയുന്നു, കഴിഞ്ഞ ദിവസമായിരുന്നു.. 45 വർഷമായി പിന്നണി ഗാനരംഗത്തുള്ള സുജാത 1000 ത്തിൽ കൂടുതൽ ഗാനങ്ങൾ ഇതിനോടകം ആലപിച്ചിട്ടുണ്ട്…
ഈ കഴിഞ്ഞ മാർച്ച് 31 ന് സുജാതയ്ക്ക് 58 വയസ്സ് തികഞ്ഞ് 59 വയസ്സ് തുടങ്ങിയിരുന്നു, മറ്റു ഗായകർ ചേർന്ന് സുജാതയ്ക്ക് ഗാനാഞ്ജലി അർപ്പിച്ചിരുന്നു, നിരവധി പേരാണ് താരത്തിന് ആശംസകൾ അരിച്ചിരുന്നത്. മലയാളത്തിന് അഭിമാനമായി നിലകൊള്ളുന്ന സുജാത ഇപ്പോഴും പിന്നണി ഗാന രംഗത്ത് സജീവമാണ്, നിരവധി സ്റ്റേജ് ഷോകളും കൂടാതെ മ്യൂസിക്ക് റിയാലിറ്റി ഷോകളിൽ ജഡ്ജായും താരം എത്തുന്നുണ്ട്….
Leave a Reply