
നിനക്ക് വിദ്യാഭ്യാസം മാത്രം തരും, സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് മകളോട് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് !
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികയാണ് ശ്വേതാ മേനോൻ. ഏറെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ശ്വേതാ, ഒരുപാട് സിനിമകൾ ഒന്നും അവർ ചെയ്തിട്ടില്ല എങ്കിൽ കൂടിയും ചെയ്ത സിനിമകൾ എല്ലാം വളരെ മികച്ചതും വിജയം നേടിയതും ആയിരുന്നു. കളിമണ്ണ് എന്ന ഒറ്റ സിനിമ മാത്രം മതി ശ്വേത മേനോൻ എന്ന സിനിമാ താരത്തെ പ്രേക്ഷകർക്ക് മനസിലാകാൻ. തന്റെ ഗർഭകാലവും പ്രസവവും സിനിമയാക്കിയ ഏക നടിയും ഒരുപക്ഷെ ശ്വേത മേനോൻ ആയിരിക്കും. ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തിയതോടെ അവർ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയിരുന്നു.
മറ്റെന്തെനെക്കാളും തന്റെ കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് ശ്വേതാ. ഇപ്പോഴിതാ തന്റെ ചില വിശേഷങ്ങൾ പറയുകയാണ് ശ്വേതാ. താരാപഥം എന്ന സോങ് ഇത്ര ഹിറ്റാകുമെന്ന് അന്ന് പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നില്ല. ഞാൻ അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിൽ നിന്നും എനിക്ക് നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട് എന്നതിൽ എനിക്ക് സന്തോഷമാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗർഭകാലത്ത് ഒരു സമ്മാനമായിട്ട് എന്റെ അമ്മാവൻ കൂടിയായ ഓ എൻ വി കുറുപ്പ് എഴുതിയതാണ് ലാലി ലാലിലെ എന്ന ഗാനം. എന്റെ മകൾ ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ആള് ഭയങ്കര സാധനമാണ്, അവര് അച്ഛനും മകളും ഒറ്റ കെട്ടാണ്, മറ്റൊരാൾക്ക് വേണ്ടി നമ്മൾ ഒരിക്കലും ഗർഭിണി ആകരുത്, നിങ്ങളുടെ മനസും ശരീരവും അതിന് എപ്പോൾ പാകപ്പെടുന്നോ അപ്പോൾ വേണം ഒരു കുഞ്ഞിന് ജന്മം നൽകാൻ. നമ്മൾ പൊതുവെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നവരാണ്. അതുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കാതെ പോകുന്നു. നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം. നമുക്ക് വേണ്ടി ജീവിക്കണം. ഇനി വരുന്ന തലമുറ എങ്കിലും അങ്ങനെ ആകണം.
ഞങ്ങൾക്ക് ഒരേ ഒരു മകളാണ് ഉള്ളത്, മകളോട് ഞാൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു എന്നും ശ്വേതാ പറയുന്നു. നമ്മൾ നമ്മുടെ ആരോഗ്യവും ആയുസും മക്കൾക്ക് വേണ്ടി ചിലവാക്കിയിട്ട്, അവശ സമയത്ത് ഈ മക്കളിൽ എത്ര പേര് അവരെ സംപ്രക്ഷിക്കുനുണ്ട്.. അറിവും ആരോഗ്യവും അവർക്ക് നൽകുക നിനക്ക് വേണ്ടത് നീ തന്നെ കണ്ടെത്താൻ പറയുക. ശ്വേതയുടെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്..
Leave a Reply