
എന്റെ ബ്ലൗസിലേക്ക് കാൽ ഉയർത്തുന്ന ആ രംഗം മമ്മൂക്ക ചെയ്യില്ല എന്നാണ് ഞാൻ കരുതിയത് ! പക്ഷെ ഞങ്ങൾ ആരും പ്രതീക്ഷിക്കാത്തതാണ് നടന്നത് ! ശ്വേതാ മേനോൻ
മലയാളത്തിൽ ഏറെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്വേതാ മേനോൻ. ഇപ്പോഴിതാ പാലേരി മാണിക്യം എന്ന സിനിമയിൽ മമ്മൂക്കക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുകയാണ് ശ്വേത. ൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചത്. വാക്കുകൾ ഇങ്ങനെ, മമ്മൂക്ക വളരെ കംഫർട്ട് തരുന്ന ആർട്ടിസ്റ്റാണ്. ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്തു എന്ന തരത്തിൽ പെരുമാറുന്ന ആളല്ല. പാലേരി മാണിക്യത്തിൽ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാൻ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയർത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്സ്പ്രഷനുമെല്ലാമെടുത്തു.

ഞാൻ വെറുതെ നിന്നാൽ മതി എന്ന രീതിയിലാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. മമ്മൂക്ക കാൽ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാൽ സീൻ കഴിഞ്ഞു. അങ്ങനെ ഷോട്ടി റെഡിയായി മമ്മൂക്ക വന്ന് ഇരുന്നു. ശേഷം എന്നോട് പറഞ്ഞു ശ്വേതാ, ഒറ്റ വലി ഉണ്ടാകും എന്ന് പറഞ്ഞു. സത്യത്തിൽ അത് ഞങ്ങൾ ആരും തീരെ പ്രതീക്ഷിച്ചില്ല. എക്സ്പ്രഷൻ കാെടുത്തതെല്ലാം മാറ്റി വെച്ചു. ഫുൾ ഷോട്ട് മമ്മൂക്ക ചെയ്തു. അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരി മാണിക്യത്തിലെ മമ്മൂക്ക. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹവും വളർന്നു. ഇന്നത്തെ തലമുറയുമായി ചേർന്നു.
ഒരു ആക്ടർ എന്ന നിലയിൽ അങ്ങനെ ആയിരിക്കണം, അദ്ദേഹത്തിന്റെ കാരണവും ആ മാറ്റമാണ്. ഞാനൊരു സീനിയറാണ്, ഭരതൻ സാറിന്റെയും അടൂർ സാറിന്റെയും കൂടെ വർക്ക് ചെയ്തു എന്ന് പറഞ്ഞ് ഇരിക്കുന്ന ആൾക്കാരല്ല അവർ. ഇന്ന് എന്താണ് ആവശ്യം എന്ന് നോക്കുന്നു. അദ്ദേഹമത് ആസ്വദിക്കുന്നയാളാണെന്നും ശ്വേത മേനോൻ പറയുന്നു. മോഹൻലാലിനെക്കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം ഷൂട്ടിനിടെയുള്ള അനുഭവങ്ങളാണ് രസകരം. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹൻലാലെന്നും ശ്വേത മേനോൻ പറഞ്ഞു. ഇന്ന് ഇപ്പോൾ സിനിമകൾ അതികം ചെയ്യുന്നില്ലെങ്കിലും തന്റെ കുടുംബവുമൊത്ത് വളരെ സന്തുഷ്ട ജീവിതം നയിക്കുകയാണ് ശ്വേത.
Leave a Reply