കേരളത്തിലെ ഒരു വലിയ താരത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത് ! സിബി മലയിലിന്റെ വാക്കുകേട്ട് കണ്ണ് നിറഞ്ഞ് ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ഉണ്ണി മുകുന്ദൻ. മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമ ലോകത്ത് എത്തുന്നത്. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകളാണ് ജനശ്രദ്ധ നേടിയിരുന്നത്. ഇപ്പോഴിതാ വേദിയിൽ ഉണ്ണിയെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൊച്ചി നിയോ സ്‌കൂളിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഉണ്ണി മുകുന്ദനായിരുന്നു ചടങ്ങിൽ മുഖ്യാതിഥി.

ഉണ്ണി മുകുന്ദൻ ഇന്ന് ഈ നിൽക്കുന്ന താര പദവി അയാൾ സ്വന്തമായി കഷ്ടപ്പെട്ട് നേടിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയിലേക്ക് എത്തിയ താരമാണ് ഉണ്ണി മുകുന്ദൻ. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്. ഒരാളുടെ പിൻബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. മേപ്പടിയാൻ സിനിമ നിർമിക്കാനും അതിൽ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു ആത്മവിശ്വാസമുണ്ട്. ആ കഥയോടുള്ള വിശ്വാസമാണതെന്നും സിബി മലയിൽ പറഞ്ഞു.

സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന ആളാണ് ലോഹിതദാസ്. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുൻപ് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.

എന്നാൽ എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ [പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

എല്ലാം അവിടെ നഷ്ടമായി എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്. ഒരാളുടെ പിൻബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് പറയുമ്പോൾ വേദിയിൽ ഇരുന്ന് ഉണ്ണി കരയുകയായിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *