മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന സിനിമകള്‍ ഉണ്ടാക്കരുതെന്നും സിനിമാക്കാര്‍ സമൂഹത്തോ‌ടുള്ള ഉത്തരവാദിത്തം കാണിക്കണം !

ഇപ്പോഴിതാ സിനിമകളിൽ അധികമായി കാണുന്ന വയലൻസ് രംഗങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. സമീപകാലത്ത് മലയാള സിനിമകളിലൂടെ തുറന്ന് കാണിക്കുന്ന വയലൻസിനെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്. മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന സിനിമകള്‍ ഉണ്ടാക്കരുതെന്നും സിനിമാക്കാര്‍ സമൂഹത്തോ‌ടുള്ള ഉത്തരവാദിത്തം കാട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില സിനിമകളില്‍ കൊല്ലുന്നതിന് ന്യായീകരണങ്ങള്‍ ഇല്ലെന്നും ഇത്തരം സിനിമകൾ 100 കോട‌ി ക്ലബ്ബില്‍ കയറുന്നത് ഭയപ്പെടുത്തുന്നുവെന്നും സിബി മലയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

മാർക്കോ’യുടെ പ്രധാന ആകർഷണം അതിലെ അക്രമമായിരുന്നു, അത് ന്യായീകരിക്കാവുന്നതാണെന്ന് എനിക്ക് പറയാനാവില്ല.സിനിമയുടെ വിജയത്തിന് പ്രധാനമായും അതിന്റെ അക്രമപരമായ ഉള്ളടക്കമാണ് കാരണമായത് എന്നതിനാൽ, അത് കൂടുതൽ ചലച്ചിത്ര നിർമ്മാതാക്കളെ അക്രമത്തെ ഒരു വാണിജ്യ ഘടകമായി സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, സിനിമയിലെ അക്രമത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം. ഒരു അക്രമ രംഗം ആഖ്യാനത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം.

സിനിമയിൽ  ഒരു അക്രമ രംഗം അനിവാര്യമാണെങ്കിൽ, അത് ന്യായമായ പങ്ക് വഹിക്കുന്നുണ്ടെങ്കിൽ, അത് സ്വീകാര്യമായേക്കാം. എന്നാൽ എല്ലാത്തിനും പരിഹാരം അക്രമമാണെന്ന ആശയം പ്രചരിപ്പിക്കുന്നത് അപകടകരമാണ്. സിനിമകൾ ഒരിക്കലും അക്രമത്തെ ന്യായീകരിക്കുകയോ പ്രേക്ഷകരെ അതിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്. സാമൂഹിക ഉത്തരവാദിത്തമുള്ള ഏതൊരു കലാകാരനും  അക്രമത്തെ മഹത്വവൽക്കരിക്കുന്നത് ഒഴിവാക്കണം. കലയ്ക്കും കലാകാരന്മാർക്കും സമൂഹത്തോട് കടമയുണ്ട്, ഒരു സിനിമയും തെറ്റായ സന്ദേശം നൽകരുത്  എന്നും സിബി മലയിൽ പറയുന്നു.

മാർക്കോയെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു, അടുത്തിടെ നടൻ സലിം കുമാറും ഇതിനെ കുറിച്ച് പറഞ്ഞിരുന്നു, ഇന്നത്തെ സിനിമയിൽ ഒരുപാട് വയലൻസാണ്. വെട്ടിക്കൂട്ടി ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ. ഇവരുടെയെല്ലാം ആസ്വാദനം എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കണം. ചിരിയുള്ള ഒരു സിനിമ വന്നിട്ട് എത്ര കാലമായി. കാരണം ഇവരുടെ കയ്യിൽ മുഴുവൻ ഈ വയലൻസും സ്റ്റണ്ടുമാണ്. നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിൽ എന്നാണ് സലിം കുമാർ പറയുന്നത്.

അതുപോലെ മാര്‍ക്കോ അടക്കമുള്ള സിനിമകള്‍ കാണാനുള്ള ശക്തിയില്ലെന്നും അത്തരം സിനിമകള്‍ തെറ്റായി സ്വാധീനിക്കപ്പെടുന്നുണ്ടെന്നും മുന്‍ എം.പി രമ്യ ഹരിദാസും പ്രതികരിച്ചു. ഇന്നത്തെ സിനിമകളില്‍ എത്ര ലാഘവത്തോടെയാണ് കൊല്ലുന്നതെന്നും പുതിയ കാലത്തെ സിനിമകളിലെ വയലന്‍സിനെതിരെ സമൂഹമാധ്യമങ്ങളിലും രോഷം മറനീക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *