
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് ഞാൻ തിലകൻ ചേട്ടനോട് ചെയ്തത് ! ആ കുറ്റബോധം ഇന്നും എന്നെ വേട്ടയാടുന്നു ! സിദ്ദിഖ് തുറന്ന് പറയുന്നു !
മലയാള സിനിമ രംഗത്ത് ഒരു ഇടവേള പോലും ഇല്ലാത്ത തുടർച്ചയായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ആളാണ് നടൻ സിദ്ദിഖ്. ഏത് തരം കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എന്നാലും എന്റെ അളിയാ’ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും അതുപോലെ നടൻ തിലകനെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ.
എന്നെ ഇപ്പോഴും അലട്ടുന്ന ഒരു കാര്യമാണ് ഞാൻ തിലകൻ ചേട്ടനോട് ചെയ്ത് ഒരു തെറ്റ്. തിലകൻ ചേട്ടൻ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ അവസാന നാളുകളിൽ പോലും അമ്മ താര സംഘടനയുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് എതിര്‍ത്ത് സംസാരിച്ചതില്‍ വളരെ അധികം കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘തിലകന് ചേട്ടന് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. എന്നാൽ അതിനു ശേഷം തിലകന് ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന് പറഞ്ഞതാണ് അച്ഛനെ ഏറെ വേദനിപ്പിച്ചിരുന്നത് എന്ന്.

ആ നിമിഷമാണ് ഞാൻ ചെയ്ത് തെറ്റിന്റെ ആ വ്യാപ്തി എനിക്ക് ബോധ്യമായത്. അങ്ങനെ അന്നുമുതൽ ആ കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഒരു ചാനൽ പരിപാടിയിൽ ഞാനും, നവ്യ നായരും തിലകൻ ചേട്ടനും വിധികർത്താക്കളായി എത്തി, അപ്പോഴും അദ്ദേഹം നവ്യയോട് വളരെ സ്നേഹത്തോടെ പെരുമാറുന്നുണ്ട്, പക്ഷെ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല, അങ്ങനെ ബ്രേക്കായിരുന്നു.
എന്നാൽ കുറച്ച് നേരത്തേക്ക് നവ്യ അവിടെ നിന്നും അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന് ചേട്ടനോട് പറഞ്ഞു. ചേട്ടൻ എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന് ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു “ആ തിരിച്ചറിവുണ്ടായല്ലോ അതു മതി” എന്നാണ്. വളരെ പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ തിലകൻ ചേട്ടന്റെ ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു. എന്നും സിദ്ദീഖ് പറയുന്നു.
Leave a Reply