
ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കും ഉണ്ടായിരുന്നു, എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ ! സ്മിതയുടെ അവസാനത്തെ കുറിപ്പ് !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു താരമാണ് സിൽക്ക് സ്മിത. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്തെ താര റാണി ആയിരുന്നു സിൽക്ക് സ്മിത. കാന്തം പോലെയുള്ള ആ കണ്ണുകൾ സിനിമ പ്രേമികൾക്ക് അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല. ഇന്നും ആ മുഖം ഏവരുടെയും മനസിലുണ്ട്, അത്രയും ആകർഷണമുള്ള കണ്ണുകൾ ആയിരുന്നു അവരുടേത്. ഒരു സിനിമയിലെ വെല്ലുന്ന ജീവിത കഥയാണ് അവരുടേത്. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്.
ഒരുപാട് നിഗൂഢതാൽ നിറഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്, ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സ്മിത എന്ന വിജയലക്ഷ്മിയെ പരിചയമുള്ള എല്ലാവരും ഒരുപോലെ പറയുന്നു അഭിനേത്രി എന്നതിലുപരി അവർ വളരെ വലിയൊരു മനസിന് ഉടമ ആയിരുന്നു എന്ന്. വളരെ പെട്ടന്നാണ് അവർ സിനിമ ലോകത്ത് താരമായി മാറിയത്. വെറും നാല് വര്ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്. സില്ക്ക് ഇല്ലാത്ത സിനിമയില്ലെന്നായി.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സ്മിതയുടെ അവസാനത്തെ ആ ആത്മഹത്യാ കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലെ വാക്കുകൾ ഇങ്ങനെ. ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമെ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അൽപം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.’ ‘ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കും ഉണ്ടായിരുന്നു. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.

എനിക്ക് ചുറ്റും ഉള്ളവർ എല്ലാവരും കൂടി എന്നെ സമാധാനം ഇല്ലാതാക്കുന്നു. അതുകൊണ്ടാകാം മ.ര.ണം എന്നെ വശീകരിക്കുന്നത്. എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ. ദൈവമേ… ഇതെന്തൊരു ന്യായമാണ്, ഞാൻ സമ്പാദിച്ച എന്റെ സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ അയാളെ വളരെ ആത്മാർഥമായി പ്രേമിച്ചു… അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.’ ‘എന്നാൽ അയാൾ എന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.
ബാബു എന്നെ ഒരുപാട് ദ്രോഹിച്ചു, എന്റെ പക്കൽ നിന്നും അയാൾ വാങ്ങിയ സ്വർണ്ണം ഒന്നും തിരിച്ച് തന്നില്ല. ഞാൻ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.’ ഈശ്വരൻ എന്തിന് എന്നെ സൃഷ്ടിച്ചു… രാമുവും, രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ മ,ര,ണ,ത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു.’ ഒരുപാട് പേര് എന്റെ ശരീരത്തെ ഉപയോഗിച്ചവർ ഉണ്ട്. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളമുണ്ട്. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞിരുന്നു.
ആ ജീവിതത്തിന് വേണ്ടി ഞാനും ഒരുപാട് കൊതിച്ചിരുന്നു. പക്ഷെ അതെല്ലാം വെറും വാക്ക് മാത്രമാണ് എന്നറിഞ്ഞപ്പോൾ ഞാൻ തകർന്ന് പോയി. ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ വയ്യ.’ ഒരുപാട് പ്രയാസപ്പെട്ടാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്ക് ലഭിക്കാൻ പോകുന്നു… എനിക്കറിഞ്ഞുകൂടാ…’ എന്നായിരുന്നു സിൽക്ക് സ്മിത തന്റെ ആ,ത്മ,ഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
Leave a Reply