ഞാൻ സിൽക്ക് സ്മിതയെ വിവാഹം കഴിച്ച ശേഷം വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ അവർ എന്നോട് തുറന്ന് പറഞ്ഞിരുന്നു ! മറക്കാൻ കഴിയില്ല ! മധുപാൽ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു സിൽക്ക് സ്മിത. ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഇപ്പോഴിതാ സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടന്‍ മധുപാല്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ വിവാഹത്തെ കുറിച്ച് സില്‍ക്ക് ഒരുപാട് സ്വപ്‌നം കണ്ടിരുന്നു എന്നാണ് മധുപാല്‍ പറയുന്നത്. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ സംസാരിച്ചത്. സില്‍ക്ക് സ്മിത നൂറ് ശതമാനം ജെനുവിനായിട്ടുള്ള സ്ത്രീയാണ്. താന്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയാണ് ഓര്‍ക്കുന്നത്. ശരീരം മുഴുവന്‍ മേക്കപ്പിട്ടാണ് അവര്‍ വരുന്നത് എന്നും അദ്ദേഹം പറയുന്നു.

മധുപാലിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് സ്മിതയുടെ ജീവിതത്തിൽ അവരെ വിവാഹം കഴിച്ച ഒരേ ഒരാൾ അത് ഞാനാണ് എന്നതാണ്. മറ്റുള്ളവർ അവരുടെ കൂടെ റൊമാറ്റിക് വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. അന്ന് ഞാൻ അവരോടൊപ്പം അഭിനയിക്കുന്ന സമയത്ത് അവർ ഇന്ത്യൻ സിനിമയിൽ വളരെ തിരക്കുള്ള ഒരു അഭിനേത്രിയായിരുന്നു. പള്ളിവാതിക്കൽ തൊമ്മിച്ചൻ എന്ന ചിത്രത്തിൽ തിരിട്ട് കല്യാണം എന്ന രീതിയുള്ള ഒരു സീനാണ് ഞങ്ങൾ ഒരുമിച്ച് ചെയ്‌തത്‌. പള്ളിയിൽ വെച്ചുള്ള ഒരു വിവാഹ രംഗം. അതായത് യഥാർഥ ഒരു ക്രിസ്ത്യൻ വിവാഹം നടക്കുന്ന പോലെ എല്ലാം ഒരുക്കങ്ങളും ചടങ്ങുകളും ഉണ്ടായിരുന്നു.

അങ്ങനെ സ്മിതയെ ഞാൻ താലികെട്ടി കൈ,പിടിച്ച് കാറിൽ കയറുന്നത് വരെയുള്ള രംഗമാണ് ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നത്. ആ സീൻ കഴിഞ്ഞ് അവർ വളരെ വികാരാവതിയായി എന്നോട് പറഞ്ഞു, ‘എന്റെ ജീവിതത്തിൽ ഒരുപാട് ചിത്രങ്ങൾ ഞാൻ ചെയ്തിരുന്നു. പക്ഷെ എന്നെ വിവാഹം കഴിക്കുന്ന ഒരു രംഗംപോലും എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായിട്ടില്ല, ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം, കൊച്ചുകുട്ടിയെ പോലെ വിവാഹത്തെ കുറിച്ചും സിനിമയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ സ്വപ്നം കണ്ട സ്ത്രീയായിരുന്നു സില്‍ക്ക്. വിവാഹം കഴിച്ച് കുടുംബമായി ഭർത്താവുമൊത്ത് കുട്ടികളുമൊക്കെയായി സന്തോഷമായി കഴിയാൻ അവർ ഏറെ ആഗ്രഹിച്ചിരുന്നു, അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ഒരാള്‍ വിവാഹം ചെയ്യണമെന്ന്.

അതുമാത്രമല്ല ആ സമയത്ത് അവർ എന്നോട്, വ്യക്തിപരമായി സില്‍ക്ക് സ്മിത ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ സ്വകാര്യത എന്നോട് മാത്രമായി പറഞ്ഞതാണ്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്തായാലും പറയില്ല. ഇല്ലാത്തതു കൊണ്ട് അതെങ്ങനെ പറയും. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശരിയല്ലെന്ന് തന്നെയാണ് വിശ്വാസം എന്നാണ് മധുപാല്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *