‘സിൽക്ക് സ്മിതയെ വിവാഹം കഴിച്ചയാൾ ഞാനാണ്’ ! ഞങ്ങൾ ഹണിമൂണിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അത് സംഭവിച്ചത് ! മധുപാൽ തുറന്ന് പറയുന്നു !!!

ഒരു കാലത്ത് തെന്നിന്ത്യ വാണിരുന്ന താര റാണിയാണ് നടി സിൽക്ക് സ്മിത.  വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർഥ പേര്. ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത വളരെ യാദർശികമായിട്ടാണ് സിനിമ ലോകത്ത് എത്തപ്പെട്ടത്. തമിഴ് നടൻ വിനു ചക്രവർത്തിയാണ് നടിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയത്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, വശ്യതയാർന്ന കണ്ണുകളാണ് നടിയുടെ സൗന്ദര്യം. വളരെ പെട്ടന്നായിരുന്നു ആ നടിയുടെ വളർച്ച. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ സ്മിതയുടെ നൃത്ത രംഗങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. മലയാളത്തിലും ഒരുപാട് ഓർമകൾ സമ്മാനിച്ച അഭിനേത്രിയാണ് സ്മിത. മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം അഥർവം എന്ന ചിത്രത്തിലും വേഷമിട്ടു. പക്ഷെ അവരുടെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. അതുപോലെ മലയാള സിനിമയുടെ നടനും സംവിധായകനും, തിരക്കഥ കൃത്തും, നിർമാതാവുമാണ് മധുപാൽ.  അദ്ദേഹം ഇപ്പോൾ തനറെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം തുറന്ന് പറയുകായാണ്.

റിമി ടോമിയുടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കടുക്കുകവെ അവിടെ സിൽക്ക് സ്മിതയെ കുറിച്ച് പറഞ്ഞ അവസരത്തിലാണ് മധുപാൽ ഇത് തുറന്ന് പറയുന്നത്. തനറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് അവരുടെ ജീവിതത്തിൽ അവരെ വിവാഹം  കഴിച്ച ഒരേ ഒരാൾ അത് ഞാനാണ് എന്നതാണ്. മറ്റുള്ളവർ അവരുടെ കൂടെ റൊമാറ്റിക്  വേഷങ്ങളാണ് കൂടുതലും ചെയ്തിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് അവർ ഇന്ത്യൻ സിനിമയിൽ വളരെ തിരക്കുള്ള  ഒരു അഭിനേത്രിയായിരുന്നു. പള്ളിവാതിക്കൽ തൊമ്മിച്ചൻ എന്ന ചിത്രത്തിൽ തിരിട്ട് കല്യാണം എന്ന രീതിയുള്ള ഒരു സീനാണ് ഞങ്ങൾ ഒരുമിച്ച് ചെയ്‌തത്‌. പള്ളിയിൽ വെച്ചുള്ള ഒരു വിവാഹ രംഗം. അതായത് യഥാർഥ ഒരു ക്രിസ്ത്യൻ  വിവാഹം നടക്കുന്ന പോലെ എല്ലാം ഒരുക്കങ്ങളും ചടങ്ങുകളും ഉണ്ടായിരുന്നു.

സിൽക്ക് സ്മിതയെ താലി കെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള രംഗമാണ് ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നത്. ആ സീൻ കഴിഞ്ഞ് അവർ വളരെ വികാരാവതിയായി എന്നോട് പറഞ്ഞു, ‘എന്റെ ജീവിതത്തിൽ ഒരുപാട് ചിത്രങ്ങൾ  ഞാൻ ചെയ്തിരുന്നു.  പക്ഷെ എന്നെ വിവാഹം  കഴിക്കുന്ന ഒരു രംഗംപോലും എന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായിട്ടില്ല, സിനിമകളിലും  ഉണ്ടായിട്ടില്ല, വീണ്ടും എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമാണ്, അതിൽ എനിക്ക്  ഒരുപാട് സന്തോഷമുണ്ട്’ എന്നൊക്കെ, അത് അവരുടെ മനസ്സിൽ നിന്നും വന്ന വാക്കുകൾ ആയി തോന്നി, ശേഷം എന്നോട് പറഞ്ഞു ഞാൻ ഇപ്പോൾ മറ്റൊരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുകയാണ്, അത് കഴിഞ്ഞ് വന്ന് നമുക്ക് ഹണിമൂൺ പോകാമെന്ന്, അപ്പോൾ റിമി ടോമി  ഇടക്ക് കയറി പറഞ്ഞു, നിങ്ങൾ പോയി ഞങ്ങൾ അറിഞ്ഞു എന്ന്.. അപ്പോൾ അദ്ദേഹം പറഞ്ഞു ഹേയ് ഇല്ല പോകാൻ സാധിച്ചില്ല, ഈ സംഭവം കഴിഞ്ഞ് കുറച്ച് ആയപ്പോഴാണ് എന്നെയും സിനിമ ലോകത്തെയും ഞെട്ടിച്ചുകൊണ്ട്  ആ ദുഖ വാർത്ത തേടി എത്തിയതെന്നും അദ്ദേഹം പറയുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *