പെണ്മക്കളെ ഒരു ഭാരമായി കാണുന്നത് എന്തുകൊണ്ടാണ് എന്നത് എനിക്ക് മനസിലാകുന്നില്ല ! ആ ചിന്തകൾ മാറ്റണം ! തന്റെ മക്കളെ കുറിച്ച് മധുപാൽ പറയുന്നു !

മലയാള സിനിമ ലോകത്ത് അഭിനേതാവായും മധുപാൽ ഒരു അഭിനേതാവും സംവിധായകനാണ്. 1994-ൽ കാശ്‌മീരം എന്ന ചിത്രത്തിലൂടെ മധുപാൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവധി പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ തലപ്പാവ് എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. നിലവിൽ കേരള സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ ‘സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്’ ചെയർമാൻ കൂടിയാണ്. സാമൂഹ്യപരമായ കാര്യങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമായി തുറന്ന് പറയുന്നതിന്റെ പേരിൽ മധുപാൽ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹവും കുടുംബവുംക് ചേർന്ന് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന് രണ്ടു പെണ്മക്കളാണ്, മീനാക്ഷിയും മാധവിയും. പെണ്മക്കളെ ഒരു ഭാരമായി വീട്ടുകാർ കാണുന്നത് എന്തിനാണ് എന്നത് മനസിലാകുന്നില്ല. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല, എന്റെ സ്വത്താണ് എന്റെ ഈ പെണ്മക്കൾ. ഒരു കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിലൂടെയാണ് തങ്ങളുടെ വീട് എപ്പോഴും മുന്നോട്ടു പോയതെന്നാണ് മകള്‍ മീനാക്ഷി പറയുന്നത്. അച്ഛന് എടിഎം ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. യാത്രയില്‍ പൈസയ്ക്ക് ആവശ്യം വരുമ്പോള്‍ അമ്മയെ വിളിച്ചു പറയും. അമ്മ ഏതെങ്കിലും കൂട്ടുകാരെ തപ്പി കണ്ടുപിടിച്ച് അവരുടെ അക്കൗണ്ടില്‍ പൈസയിടും.

അവരത് അച്ഛന് എടുത്തുകൊടുക്കും. അതുപോലെ ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ‘അമ്മ ചെയ്യുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. വീട്ടിൽ ഗൃഹനാഥക്ക് വേണം പ്രാധാന്യം നൽകാൻ. ഞങ്ങൾ രണ്ടുപേരും പുറത്ത് പഠിക്കാൻ പോയതോടെ അച്ഛൻ ശെരിക്കും പെട്ടു. ഇപ്പോൾ ഓണ്‍ലൈന്‍ പെയ്‌മെന്റുകളും എടിഎം ഉപയോഗവും എല്ലാം പഠിച്ചു മിടുക്കനായെന്നാണ് അച്ഛനെ കുറിച്ച് മക്കൾ പറയുന്നത്. അതുപോലെ മാധവി പറയുന്നുണ്ട്, പെണ്‍മക്കള്‍ എങ്ങനെയാണു ഭാരമാവുക എന്ന് താനെപ്പോഴും ആലോചിച്ചിട്ടുണ്ട്.

അത് ചിലപ്പോൾ ഈ പെൺകുട്ടികളുടെ വിവാഹവും, സ്വര്‍ണവുമൊക്കെയായി ബന്ധപ്പെട്ടാകും ഈ ഭാരമെന്ന വാക്ക് വന്നതെന്ന് തോന്നാറുണ്ട്. ആണായാലും പെണ്ണായാലും അവർക്ക് വിദ്യാഭ്യാസം നൽകി സ്വന്തമായി ഒരു ജോലി നേടാനാണ് നമ്മൾ മുൻകൈ എടുക്കേണ്ടത്. ആ കാര്യത്തിലും അച്ഛനെയും അമ്മയെയും കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. സ്വര്‍ണം ധരിച്ചാല്‍ സുന്ദരികളാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. ആ ആറ്റിറ്റിയൂഡ് വീട്ടില്‍ നിന്നാണ് കിട്ടിയത്. അമ്മ ഒരുപാട് സ്വര്‍ണം ധരിച്ചു കണ്ടിട്ടില്ല. ഇവരുടെ കല്യാണത്തിന് അമ്മ കുഞ്ഞുമാലയാണ് ഇട്ടതെന്ന് കേട്ടിട്ടുണ്ട്.

തങ്ങളുടേത് വളരെ ലളിതമായ ഒരു വിവാഹമായിരുന്നു, ഗുരുവായൂരിൽ വെച്ച് തുളസിമാല അണിഞ്ഞാണ് വിവാഹിതരായത്. കല്യാണ മാല പോലും ഇല്ലായിരുന്നു. ഒരാളുടെ വസ്ത്രത്തെയും രൂപത്തെയും വച്ച് അളക്കുന്ന രീതിയിലേക്കാണു പുതിയ കാലത്തെ മോറല്‍ പൊലീസിങ് വരുന്നത്. അതു പുതിയ കുട്ടികളിലുണ്ടാക്കുന്ന ഭാരം വലുതാണെന്നും മധുപാൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *