‘സില്‍ക്ക് സ്മിതയുടെ ആ പ്രവർത്തി അന്ന് തന്നെ ഞെട്ടിച്ചു’ !! വിന്ദുജ മേനോന്‍ മനസ്സ് തുറക്കുന്നു !
ഒരു കാലത്ത് മാലയാള സിനിമയുടെ ഹരമായിരുന്നു നടി സിൽക്ക് സ്മിത, ബി ഗ്രേഡ് നായികയായി കണ്ടിരുന്നു യെങ്കിലും മലയാള സിനിമയിൽ ചില മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു, നമ്മുടെ ലാലേട്ടനൊപ്പമുള്ള അവരുടെ ഗാനങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവയാണ്, പക്ഷെ ഇന്ന് അവർ ജീവനോടെയില്ല എന്നത് ഏവരെയും വിഷമിപ്പിക്കുന്ന ഒരു സത്യമാണ്, ജീവിച്ചിരുന്ന സമയത്ത് അവർ എല്ലാവർക്കും ഒരു ബി ഗ്രേഡ് നായിക മാത്രമായിരുന്നു എന്നാൽ മരണശേഷം അവരെ കൂടുതൽ അംഗീകരിക്കുകയും വാഴത്തപ്പെട്ടവൾ ആക്കുകയും ചെയ്തിരുന്നു..
സ്മിതയുടെ ജീവിതം എന്ന പേരിൽ നിരവധി ചിത്രങ്ങളും ഇപ്പോൾ സിനിമാലോകത്ത് സജീവമാണ്, ഒരു നടി എണ്ണത്തില്ഏപ്രി വളരെ നല്ലൊരു മനുഷ്യസ്നേഹി കൂടി ആയിരുന്നു സിൽക്ക് സ്മിത, മരണാന്തരം വാഴ്ത്തപ്പെട്ടവൾ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നത് തന്നെ, എണ്‍പതുകളിലും തൊണ്ണുറുകളിലും മലയാളികളുടെ കൗമാരകാമനകളെ ശമിപ്പിച്ച അഭിനേത്രി. അവര്‍ ജീവിച്ചിരുന്ന കാലത്ത് ഒരു നല്ല വാക്കോ, അര്‍ഹിക്കുന്ന ബഹുമാനമോ അവർക്ക് കിട്ടിയിട്ടില്ല.
അന്നൊക്കെ സിൽക്ക് ഏല്ലാവർക്കും വെറുമൊരു ബി ഗ്രേഡ് നായിക, മിക്ക സിനിമകളിലും ഗ്ലാമർ വേഷങ്ങൾ ചെയ്യാനും സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാനും വെറും ശരീരത്തിന് വിലയീടാക്കുന്ന ഒരുവൾ അങ്ങനെയായിരുന്നു സ്മിതയെ അക്കാലം കണ്ടിരുന്നത്.. അവരുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി. ജനനം 1960 ഡിസംബര്‍ 2. ആന്ധപ്രദേശിലെ ഏലൂരിനടുത്ത തോവാല ഗ്രാമത്തില്‍. വിദ്യാഭ്യാസം നാലാം ക്ലാസ്. 1979 ല്‍ ആദ്യചിത്രം. രണ്ടാമത്തെ ചിത്രം വണ്ടിചക്രം സൂപ്പര്‍ ഹിറ്റായി. തെന്നിന്ത്യയിലെ തിരക്കുള്ള നായകന്മാരുടെ സിനിമകള്‍ സ്മിതയുടെ ഡെയ്റ്റിനായി ഒരുകാലത്ത് കാത്തുനിന്നു. പതിനേഴ് വര്‍ഷങ്ങള്‍ കൊണ്ട് അഞ്ഞൂറൊളം ചിത്രങ്ങള്‍.
അന്നൊക്കെ A പടങ്ങൾ എന്നാൽ പല പകൽ മാന്യമാർക്കും ഒളിഞ്ഞും തെളിഞ്ഞും കാണേണ്ട അവസ്ഥ എന്നാൽ ഇന്നാണെങ്കിൽ അത് ഏറ്റവും കൂടുതൽ വരുമാനമുള്ള ഒരു തൊഴിൽ മേഖല പോൺ ഇൻഡസ്ടറി എന്ന ഓമന പേരിൽ ഏവരും അംഗീകരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു, അന്ന് അപമാനം എട്ടുവാങ്ങിയ സ്മിതയെപ്പോലുള്ളവരുടെ സ്ഥാനത്ത് ഇന്ന് സണ്ണി ലിയോണിനെ പോലെ ലോകം അംഗീകരിക്കുന്നവരാണ്…. എല്ലാത്തിനുമൊടുവിൽ 1996 സെപ്തംബര്‍ 23 ന് തന്‍റെ മുപ്പത്തിയഞ്ചാം വയസില്‍ മരണത്തിന് കീഴടങ്ങി…
മരണ ശേഷം വാഴ്തപെട്ട അവരുടെ ജീവിതത്തിൽ പുതുയ ഒരു തുറന്ന് പറച്ചിൽകൂടി നടത്തിയിരിക്കുകായണ് നടി വിന്ദുജ മേനോൻ, ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിയ്ക്കുന്ന ചില വ്യക്തിത്വങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിന്ദുജ മേനോൻ സില്‍ക്കിന്റെ പേര് പറഞ്ഞത്. ‘ഒരേ ഒരു തവണ മാത്രമേ താൻ സില്‍ക് സ്മിതയെ നേരിട്ട് കണ്ടിട്ടുള്ളൂ. മദ്രാസ് എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സില്‍ക് സ്മിത എന്ന് കേട്ടാല്‍ പലര്‍ക്കും ഓര്‍മ വരുന്നത് അവര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളായാണ്. എന്നാല്‍ അന്ന് ഞാന്‍ അവിടെ കണ്ടത് അതി മനോഹരമായി വേഷം ധരിച്ച സ്ത്രീയെയാണ്’.- വിന്ദുജ പറയുന്നു.
ടിക്കറ്റ് കൗണ്ടറിന്റെ അടുത്തോ മറ്റോ അവര്‍ ക്യൂ നില്‍ക്കുകയാണ്. എനിയ്ക്ക് ശരിയ്ക്കും വല്ലാത്ത ബഹുമാനം തോന്നി. അക്കാലത്ത് അവരില്ലാത്ത സിനിമകളില്ല. അത്രയേറെ വലിയ പ്രശസ്തിയില്‍ നില്‍ക്കുമ്ബോഴും സാധാരണക്കാരിലൊരാളായി വളരെ അധികം എളിമയോടെ സില്‍ക് സ്മിതയെ ക്യൂ വില്‍ കണ്ടപ്പോള്‍ എനിക്കവരോട് ഭയങ്കര ഇഷ്ടം തോന്നി. അവരോട് അങ്ങോട്ട് കയറി ഞാന്‍ മിണ്ടി. അവര്‍ക്ക് എന്നെ അറിയത്തേയില്ല. പക്ഷെ എത്രമാത്രം എളിമയോടെയാണ് അവര്‍ എന്നോട് സംസാരിച്ചത്. എന്നും വിന്ദുജ പറയുന്നു ….
Leave a Reply