
എന്നെയും അവളെയും ഒരേസമയം പ്രണയിച്ചു ! എന്നെ യൂസ് ചെയ്തു ! അവളോട് എനിക്ക് പിണക്കമില്ല ! ശിൽപ ഷെട്ടി പറയുന്നു !!
ബോളിവുഡിലും അതുപോലെ സൗത്തിന്ത്യയിലും തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ശില്പ ഷെട്ടി. അതുപോലെതന്നെ ഇപ്പോൾ ബോളിവുഡിലെ ഏറ്റവും മികച്ച ദാമ്പത്യ ജീവിതം നായ്ക്കുന്ന താര ജോഡികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. വര്‍ഷങ്ങളായി ഇവർ വളരെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ അക്ഷയയുടെ ജീവിതത്തിൽ ആദ്യത്തെ കൂട്ടുകാരിയല്ല ട്വിങ്കിൾ, പല പ്രമുഖ നടിമാരുമായി അക്ഷയ്യുടെ പേര് നിറഞ്ഞുനിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും സൗഹൃദങ്ങളും വാർത്തകളിൽ നിറ സാന്നിധ്യമായിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന് വരെയുള്ള താരങ്ങളുടെ പേരുകൾ നടനൊപ്പം സജീവമായിരുന്നു.
1990 കളിലെ ഏറ്റവും ചൂടേറിയ പ്രണയ കഥകളിൽ ഒന്നായിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയുമായുള്ള പ്രണയം. എന്നാൽ ശിൽപയുടെ ചില തുറന്ന് പറച്ചിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കാരണം ഇതേ സമയം തന്നെയാണ് അക്ഷയ് ട്വിങ്കിൾ ഖന്നയേയും പ്രണയിച്ചിരുന്നത്. ‘മേം കില്ലാഡി തു അനാരി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ശില്പയും അക്ഷയ് കുമാറും പ്രണയത്തിലാകുന്നത്.

ഒരു സാധാരണ പ്രണയമായിരുന്നില്ല ഇവരുടേത് അതിലുപരി ഒരുപാട് അടുത്ത ബന്ധം. പക്ഷെ അധിക നാൾ ഇത് നീണ്ടുനിന്നില്ല. പിന്നീട് ശില്പ തന്നെ പരസ്യമായി അക്ഷയ് കുമാറിനെതിരെ ശക്തമായി രംഗത്ത് എത്തുകയായിരുന്നു. അക്ഷയയിൽ നിന്നും തനിക്ക് ഹൃദയ വേദന മാത്രമാണ് ഉണ്ടായത് എന്നും, അയാൾ വളരെ സമർഥമായി തന്നെ കബളിപ്പിക്കുകയായിരുന്നു എന്നുമാണ് ശില്പ പറയുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ട്വിങ്കിള്‍ ഖന്നയേയും തന്നേയും ഒരേ സമയം തന്നെ പ്രണയിക്കുകയായിരുന്നു അക്ഷയ് ചെയ്തിരുന്നത്..
ഇങ്ങനെ ഒരേ സമയം അക്ഷയ്ക്ക് രണ്ടു ബന്ധങ്ങൾ ഉണ്ടാകുമെന്ന് താൻ ഒരിക്കലൂം കരുതിയിരുന്നില്ല, എന്നാൽ തനിക്ക് ട്വിങ്കിളിനോട് യാതൊരു വിധ പരാതിയുമില്ല, കാരണം അവളൊരു തെറ്റും ചെയ്തിട്ടില്ല. അവളോട് എന്തിനാണ് എനിക്ക് നീരസം ഉണ്ടാകേണ്ടത്… എന്റെ കാമുകന് എന്നെ കബളിപ്പിച്ചതില്‍ അവളെങ്ങനെ കുറ്റക്കാരിയാകും, ഒരിക്കലുമില്ല, ഇതിൽ മറ്റാരെയും കുറ്റം പറയുന്നതില്‍ കാര്യമില്ല. മുഴുവനായും ഇത് അക്ഷയുടെ മാത്രം തെറ്റാണ് എന്നായിരുന്നു ശിൽപ പറഞ്ഞിരുന്നത്.
എന്നാൽ ആ സമയത്തൊക്കെ തനിക്ക് വ്യക്തിപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, മാനസിക വിഷമതകൾ കാരണം താൻ തകർന്നുപോയിരുന്നു എന്നും ശില്പ പറയുന്നു. എന്നാൽ ആ ഘട്ടത്തെയെല്ലാം താൻ തരണം ചെയ്തുവെന്നും, ഏത് ഇരുട്ടിനും ഒടുവിൽ ഒരു വെളിച്ചം ഉണ്ടാകുമെന്നും, ഇപ്പോൾ താൻ അതീവ സന്തോഷവതിയാണ്. അക്ഷയ് പല രീതിയിലും എന്നെ ഉപയോഗിക്കുകയായിരുന്നു, മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു. കാലങ്ങൾ മായ്ക്കാത്ത പ്രശ്നങ്ങൾ ഇല്ല… ഇപ്പോൾ ഞാൻ എന്റെ കുടുംബവുമായി വളരെ സന്തോഷത്തിലാണ്, എന്റെ ഭർത്താവിനോടും മക്കളോടുമൊപ്പമുള്ള ഓരോ നിമിഷങ്ങളിലും വളരെ ഹാപ്പിയാണ് എന്നും ശിൽപ പറയുന്നു…
Leave a Reply