ജീവിതത്തിൽ ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍, ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍ ! കുറിപ്പ് !

മഞ്ജു വാര്യർ എന്നും മലയാളികൾക്ക് അഭിമാനമാണ്. ഇന്നവർ തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. കരിയറിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കി എങ്കിലും വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് മഞ്ജുവിനെ കുറിച്ച് സുഹൃത്ത്  സിൻസി അനിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ കുറിപ്പിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, പ്ര,ണയിച്ചതിന്റെ  പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കൊടു,മുടിയിൽ നിന്ന തന്റെ കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍.

എല്ലാ എതിർപ്പുകളും അവഗണിച്ച് കരിയർ വേണ്ടെന്ന് വെച്ചും താൻ ജീവനുതുല്യം സ്നേഹിച്ച് വിശ്വസിച്ചവനിൽ നിന്നും തനിക്ക് കിട്ടിയ മകളെ  പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് എല്ലാം തന്റെ മകളിലൂടെ നേടിയെടുക്കാമെന്ന്  സ്വപ്‌നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും ഒരുപോലെ പറഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍.

ജീവനുതുല്യം സ്നേഹിച്ച  സ്വന്തം ഭര്‍ത്താവിന്റെ ഫോണിലേക്ക് കാ,മു,കിയുടെ പ്രണയ സന്ദേശങ്ങള്‍ വരുന്നത് കണ്ട്, ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം, എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍.

എല്ലാത്തിനും ഒടുവിൽ തനിക്ക് നേരെ വെ,ച്ചുനീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔ,ദാര്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കഴുത്തിലെ താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് ആ വീടിന്റെ പടി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍.

വിവാഹ മോചനത്തിന്റെ കാരണങ്ങൾ ചോദിച്ചവർക്ക് മുന്നിൽ  മൗനം കൊണ്ട് നേരിട്ടവൾ, ഇതിന്റെ പേരിൽ തന്റെ മ,കളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍.. തന്റെ നാവില്‍ നിന്നും ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. ആകെ കൈമുതലായുള്ള തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍.

ഒരു സ്ത്രീ നേരിടാവുന്ന പടവുകൾ എല്ലാം നടന്ന് കയറിയവൾ, തന്റെ സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുന്നത്ര ശ്രമിച്ച അഭിഭാഷകരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍. അവൾക്കെതിരെ നുണകളുടെ എത്ര വലിയ ചി,ല്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ……….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *