ആ കഥാപാത്രത്തിന് ആനിയുടെ അത്ര സൗന്ദര്യമുള്ള കുട്ടി വേണ്ട ! മഞ്ജു തന്നെ മതി ! ലോഹിതദാസിന്റെ ആ തീരുമാനം ശെരിയെന്ന് കാലം തെളിയിച്ചു ! ലോഹിതദാസിന്റെ ഭാര്യ പറയുന്നു

തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ നൂറു ശതമാനം വിജയം കൈവരിച്ച ആളാണ് ലോഹിതദാസ്. ആത്മാവിൽ തൊട്ട് അദ്ദേഹം എഴിതിയ ഓരോ തിരക്കഥകളും ഇന്നും മലയാളികളുടെ ഉള്ളു ഉലക്കുന്നവയാണ്. കാലങ്ങൾ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികൾ അങ്ങനെ തന്നെ നിലനിൽക്കും, ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനാണ്. സംവിധായകൻ തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം അകാലത്തിൽ നമ്മെ വിട്ടു പിരിയുകയായിരുന്നു.

ലോഹി,തദാസിന്റെ കലാജീവിതം പോലെ തന്നെ സമ്പൂർണ്ണ വിജമായിരുന്നു അദ്ദേഹത്തിന്റെ  കുടുംബ ജീവിതവും. ഒരു ഭർത്താവിനെ ഇത്രയും അധികം മനസ്സിലാക്കിയിട്ടുള്ള മറ്റൊരു ആൾ വേറെ ഉണ്ടാകില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഭാര്യ സിന്ധു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ചലങ്ങൾപോലും സിന്ധുവിന് അടുത്തറിയാമായിരുന്നു, അത്തരത്തിൽ സിന്ധു ലോഹിതദാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴും തന്റെ പ്രിയതമനെ കുറിച്ച് പറയുമ്പോൾ സിന്ധുവിന് നൂറു നാവാണ്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ തീരുമാനിച്ചത്.

മഞ്ജു, വാര്യർ എന്ന അഭിനേത്രിയുടെ സിനിമ ജീവിതത്തിൽ ഏറെ പങ്കുള്ള ആളാണ് ലോഹി. ‘കന്മദം’ എന്ന സിനിമ, മഞ്ജുവിന്റെ കരിയറിലെ ബെസ്റ്റ് ആണ്. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നായികയ്യായി പരിഗണിച്ചത് നടി ആനിയെ ആയിരുന്നു, പക്ഷെ പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു പറയുന്നു. ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് നടി ആനിയെ ആയിരുന്നു.

എന്നാൽ ഈ, സിനിമയിലേക്ക് അന്നത്തെ മുൻ നിര നായികയായിരുന്ന ആനിയെ നിര്‍ദ്ദേശിക്കുന്നത് കിരീടം ഉണ്ണിയായിരുന്നു. പക്ഷെ ലോഹി പറഞ്ഞു അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് ചിത്രം മഞ്ജുവിലേക്കെത്തുന്നത്.അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു തീരുമാനമായിരുന്നു തൂവൽ കൊട്ടാരം എന്ന ചിത്രത്തിലും മഞ്ജു തന്നെ അഭിനയിക്കണം എന്നത്. അതുപോലെ തന്നെ മഞ്ജു എന്നും വളരെ ബഹുമാനുമുള്ള കുട്ടിയായിരുന്നു. ഒരു നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനമെന്നും സിന്ധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *