ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ സഹായിക്കാന്‍ വന്ന സുഹൃത്താണ് ഇപ്പോഴത്തെ എൻ്റെ ഭര്‍ത്താവ് ! സിന്ധു ജേക്കബ് !

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ആളാണ് നടി സിന്ധു ജേക്കബ്. വില്ലത്തിയായും നായകൻമാരുടെ അനിയത്തിയയായും ഒക്കെ ചെറിയ ചെറിയ വേഷങ്ങളിൽ നമ്മൾ പണ്ടുമുതലേ കണ്ടു പരിചയമുള്ള താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്.. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ സിന്ധു നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു… സ്നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകള്‍, ചക്രവാകം, മഴയാറിയാതെ തുടങ്ങിയവ.. കുട്ടനാട്ടുകാരിയായ സിന്ധു 1991 ലെ കലാതിലകം ആയിരുന്നു സിന്ധു.  എന്നാൽ അതികം ആർക്കും അറിയാത്ത തന്റെ ചില കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് സിന്ധു ഇപ്പോൾ…

സിന്ധുവിന്റെ ഇപ്പോഴത്തെ ഭർത്താവ് മിമിക്രി ആര്‍ട്ടിസ്റ്റായ ശിവസൂര്യയാണ്. ഇദ്ദേഹവുമായുള്ള വിവാഹ ശേഷം തിരുവന്തപുരത്താണ് ഇവർ ഇപ്പോൾ താമസം.. സിന്ധുവിന്റെ ആദ്യ ഭർത്താവ് മരണപെട്ടതിനു ശേഷമാണ് താരം അതെ ഭർത്താവിന്റെ സുഹൃത്ത് ശിവ സൂര്യയെ വിവാഹം കഴിക്കുന്നത്…  ഇപ്പോൾ മിനിസ്ക്രീനിൽ വളരെ ഹിറ്റായിക്കൊണ്ടിരിക്കുന്ന  എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാം എന്ന  പരിപാടിയിലാണ് സിന്ധു തന്റെ ജീവിത കഥ തുറന്ന് പറയുന്നത്…

ആ പരിപാടിയിൻ എംജി ശ്രീകുമാര്‍ സിന്ധുവിനോട് ചോദിക്കുന്നുണ്ട് എവിടെ വച്ചാണ് ശിവ സൂര്യ എന്ന ഇപ്പോഴത്തെ ഭർത്താവിനെ കണ്ടുമുട്ടിയത് എന്ന്.. ഈ ചോദ്യത്തിന് അതൊരു വലിയ കഥയാണ് ഞാൻ ചുരുക്കിപ്പറയാം എന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്…  ‘എന്റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതാണ് ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രേമം എന്നൊന്നും പറയാനാകില്ല. എനിക്ക് ഒരു സഹായമായിരുന്നു ഇദ്ദേഹം..

പിന്നീട് ഹെല്‍പ്പ് ചെയ്തു ചെയ്തു അങ്ങനെ ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇന്നയാൾ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. എന്റെ വീട്ടുകാര്‍ ആദ്യമൊക്കെ ഈ  ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ ഇദ്ദേഹം വന്നു സോപ്പിട്ട് എല്ലാവരും ഈ വിവാഹത്തിന് സമ്മതിപ്പിച്ചു എന്ന് വേണമെങ്കിൽ പറയാം… അതുകൊണ്ടുതന്നെ ഇപ്പോഴും  എല്ലാവരുമായി  നല്ല ബന്ധം ആണ് ഇപ്പോള്‍ അദ്ദേഹത്തിന്. ജീവിതം വളരെ എന്ജോയ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പി ആണ്.’ എന്നും  സിന്ധു തുറന്നു പറയുന്നു…

തനിക്ക്ത ന്റെ ജീവിതത്തിൽ എന്നും ചിരി നിറയ്ക്കാനാണ് ഇഷ്ടം. കൂടെ വന്നയാളും മിമിക്രി കലാകാരൻ ആയത് കൊണ്ട് ജീവിതത്തിൽ ചിരി നിറയ്ക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു.  അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്തുവെങ്കിലും ഇന്ന് മലയാള സീരിയൽ പ്രേമികളുടെ ഇടയിൽ നിറസാന്നിധ്യമായി മാറുകയാണ് സിന്ധു. കുട്ടനാട്ടിലെ പുളിങ്കുന്നിനു സമീപം കായൽപ്പുറം എന്ന ചെറുദ്വീപിലായിരുന്നു സിന്ധുവിന്റെ ജനനം.. ഇപ്പോൾ സിറ്റിയിലാണ് താമസം എങ്കിലും താൻ ഇപ്പോഴും ആ നാട്ടിന്പുറത്തുകാരി തന്നെയാണെന്നും സിന്ധു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *