‘ആദ്യമൊക്കെ എന്റെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു’ ! ഞങ്ങളെ സഹായിക്കാൻ വന്ന ആളാണ് പിന്നീട് എന്റെ ഭർത്താവായി മാറിയത് ! സിന്ധു ജേക്കബ് പറയുന്നു
കുടുംബ പ്രേക്ഷലരുടെ ഇഷ്ട താരമാണ് നദി സിന്ധു ജേക്കബ്. സീരിയലിൽ കൂടാതെ സിനിമയിലും താരമായിരുന്നു സിന്ധു. നായികയായും വില്ലത്തിയായും, ‘അമ്മ വേഷത്തിലും ഒരുപോലെ തിളങ്ങി നിന്ന ആളാണ് സിന്ധു, ഇപ്പോഴും അഭിനയ ജീവിതത്തിൽ സജീവമാണ് സിന്ധു, ഇതിനോടകം നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി മാറാൻ ഭാഗ്യം ലഭിച്ച ആളുകൂടിയാണ് സിന്ധു. ബഷീറിന്റെ കഥകള്‍, ചക്രവാകം, മഴയാറിയാതെ, കുടുംബവിളക്ക്, സ്നേഹസീമ, ചെറുപ്പം മുതൽ കാലപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന താരം 1991 ലെ കലാതിലകവും ആയിരുന്നു. കുട്ടനാട്ടിലെ പുളിങ്കുന്നിനു സമീപം കായൽപ്പുറം എന്ന ചെറുദ്വീപിലായിരുന്നു സിന്ധുവിന്റെ ജന്മസ്ഥലം. ഇപ്പോൾ സിറ്റിയിലാണ് താമസം എങ്കിലും താൻ ഇപ്പോഴും ആ നാട്ടിന്പുറത്തുകാരി തന്നെയാണെന്നും സിന്ധു പറഞ്ഞിരുന്നു. ഇപ്പോൾ നടിയുടെ കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.
നടിയുടെ ആദ്യ ഭർത്താവ് വിട പറഞ്ഞതിന് ശേഷം താരം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു, അതും മിമിക്രി ആര്‍ട്ടിസ്റ്റായ ശിവസൂര്യയാണ് താരത്തിന്റെ ഭർത്താവ്. ഇവർ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം,അതിൽ ഏറെ പ്രധാനപ്പെട്ട കാര്യം തന്റെ ആദ്യ ഭർത്താവിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ. എവിടെ വെച്ചാണ് നിങ്ങൾ കണ്ടുമുട്ടിയത് എന്ന ചോദ്യത്തിന് നടിയുടെ ഉത്തരം അതൊരു വലിയ കഥയാണ് എന്നാണ്, എന്റെ ആദ്യ ഭര്‍ത്താവ് എന്നെ തനിച്ചാക്കി യാത്രയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഇദ്ദേഹം. ഞങ്ങൾ നേരത്തെ തന്നെ കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. ഇടക്കൊക്കെ വീട്ടിൽ വരുമായിരുന്നു, കാണുമായിരുന്നു.സത്യത്തിൽ ഞങ്ങൾ പ്രേമിച്ചു എന്നൊന്നും പറയാൻ പറ്റില്ല. എനിക്കും കുടുംബത്തിനും ഒരു സഹായമായിരുന്നു അദ്ദേഹം..
ഏത് ആപത്ത് ഘട്ടത്തിലും ഞങ്ങൾക്ക് വേണ്ടി ഓടി എത്തിയിരുന്നു. പിന്നെ നമ്മുടെ ജീവിതത്തിൽ ഇന്ന ആൾക്ക് ഇന്നയാൾ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. പക്ഷെ ആദ്യമൊക്കെ എന്റെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു പക്ഷെ ഈ ഇദ്ദേഹം വന്നു സോപ്പിട്ട് എല്ലാവരെയും ഈ വിവാഹത്തിന് സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശരി, അതുകൊണ്ടു തന്നെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധം ആണ്. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഞങ്ങൾ വളരെ നന്നായി എന്ജോയ് ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ ഹാപ്പി ആണ്.’ എന്നും സിന്ധു തുറന്നു പറയുന്നു.
ഞങ്ങൾക്ക്ജീ ഞങളുടെ ജീവിതത്തിൽ എന്നും എപ്പോഴും ചിരി നിറയ്ക്കാനാണ് ഇഷ്ടം. എന്റെ കൂടെയുള്ള ആളും മിമിക്രി കലാകാരൻ ആയത് കൊണ്ട് ജീവിതത്തിൽ ചിരി നിറയ്ക്കാനാണ് ഇഷ്ടമെന്നുംസിന്ധു പറയുന്നു. അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്തുവെങ്കിലും ഇന്ന് മലയാള സീരിയൽ പ്രേമികളുടെ ഇടയിൽ വളരെ തിരക്കുള്ള താരമായി മാറുകയാണ് സിന്ധു.
Leave a Reply