
ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും ! സിത്താരയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു !
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട് മാറുന്ന ദയനീയ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്, സിനിമ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുനിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. ഇപ്പോഴിതാഗായിക സിത്താര കൃഷ്ണകുമാർപങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വയനാട് ദുരന്തഭൂമിയിൽ രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയുമെന്ന് ഗായിക സിത്താര പറയുന്നത്.
കുരിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ചകളാണ് എങ്ങും!! രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈനികർ, പോലീസ്, ഫയർഫോഴ്‌സ്, സാധാരക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ ഇവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയും! എന്നിരുന്നാലും, 2018 ലെ പ്രളയത്തിൽ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, തീരാവ്യഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തിൽ പറയാൻ സാധിക്കും.

അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്, അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം, ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മൾ. ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീർച്ച എന്നും സിത്താര കുറിച്ചു.
Leave a Reply