മോഹൻലാൽ ആന്റണിക്ക് ഒപ്പം നിന്നത് വിഷമിപ്പിച്ചു ! അവൻ എന്നെ വിളിച്ചു, പക്ഷെ ഞാൻ ഫോൺ എടുത്തില്ല ! സുരേഷ് കുമാർ

മലയാള സിനിമ ഇപ്പോൾ വലിയ സാമ്പത്തിക  പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുകയാണ് എന്ന് പറയുന്ന നിർമ്മാതാക്കൾ അതിനു പരിഹാരമായി സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും നിരവധി അഭിപ്രായ വ്യത്യസ്തങ്ങളാണ് ഇപ്പോൾ സിനിമയ്ക്കുള്ളിൽ തന്നെ ഉണ്ടാകുന്നത്. സുരേഷ് കുമാറും ആന്റണിയും നേർക്ക് നേർ നിന്ന് പോരാടുകയാണ്. അതിൽ ഇവർ ഇരുവരുടെയും ഏറ്റവും അടുത്ത സുഹൃത്തായ മോഹൻലാൽ ആരുടെ ഒപ്പം നിൽക്കുമെന്നാണ് ഏവരും നോക്കികണ്ടത്. എന്നാൽ സുരേഷ് കുമാറിനെ തള്ളി ആന്റണിക്ക് ഒപ്പമാണ് മോഹൻലാൽ നിന്നത്.

ഇപ്പോഴിതാ ലാൽ, തന്നെ തള്ളി, ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് സുരേഷ് കുമാർ പറയുന്നത്. മോഹൻലാൽ എന്നെ വിളിച്ചിരുന്നു, എന്നാൽ ഞാൻ ഫോൺ എടുത്തില്ല ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവനുമായി മോശമായ സംസാരമാകും, എനിക്ക് അവനുമായി പ്രശ്‌നമില്ല, സൗഹൃദക്കുറവുമില്ല, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും, അതുകൊണ്ട് ഇപ്പോൾ തമ്മിൽ സംസാരിക്കേണ്ട എന്നാണ് എന്റെ തീരുമാനം.

എന്നാൽ അതേസമയം, 100 കോടി ക്ലബിലെത്തി എന്ന അവകാശ വാദമുന്നയിക്കുന്ന പല സിനിമകളും യഥാർത്ഥത്തിൽ നിർമാതാവിന് വലിയ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് ഇപ്പോൾ സുരേഷ് കുമാർ പറയുന്നത്. ഇപ്പോഴിതാ പുലിമുരുകന്റെ കലക്ഷനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുരേഷ് കുമാർ. നിർമാതാവിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്ത സിനിമയല്ല പുലിമുരുകൻ. . നൂറ് കോടി ക്ലബിലെത്തിയ ഒരു പടം പറയൂ. പുലിമുരുകനാണ് ആദ്യത്തെ നൂറ് കോടി കലക്ട് ചെയ്ത സിനിമയെന്ന് പറയുന്നു. ടോമിച്ചനെ (നിർമാതാവ്) വിളിച്ച് ചോദിച്ച് നോക്ക്. എത്ര രൂപ ടോമിച്ചന്റെ കയ്യിൽ കിട്ടിയെന്ന് ചോദിച്ച് നോക്കൂ. ഇതെല്ലാം വിട്ട് ഇപ്പോൾ ബിസിനസ് ചെയ്യുന്നു.

ഈ പറയുന്നപോലെ അന്ന് നൂറുകോടി കിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആ ലോൺ എങ്കിലും അടച്ചു തീർക്കുമായിരുന്നു, നൂറ് കോടി കയ്യിൽ കിട്ടിയിരുന്നെങ്കിൽ അദ്ദേഹം അന്ന് ഇതൊക്കെ തീർത്ത് സിനിമ നിർത്തി പോയേനെ, പക്ഷെ ടോമിച്ചൻ മുളകുപാടം നല്ലൊരു ഫൈറ്ററാണ്, തീർച്ചയായും അദ്ദേഹം തിരിച്ചുവരും. മോഹൻലാലും മമ്മൂട്ടിയും കോടികളിലേക്ക് എത്തുന്നത് 2005 ലോ 2010 ലോ ഒക്കെയാണ്. ഇപ്പോൾ രണ്ട് പടം കഴിഞ്ഞാൽ നേരെ മുകളിലോട്ട് വരികയാണ്. 35 കൊല്ലം കഴിഞ്ഞിട്ടാണ് മോഹൻലാലും മമ്മൂട്ടിയും ഇത്രയും പൈസ വാങ്ങിച്ചത്. രണ്ടാം കിടയിലുള്ള സഹനടൻമാർ വരെ 30 ലക്ഷവും 40 ലക്ഷവും ചോദിക്കുന്നുണ്ടെന്നും സുരേഷ് കുമാർ വിമർശിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *