മഞ്ജു അന്നും ഇന്നും വളരെ സിംപിളാണ് ! പക്ഷെ സുകന്യ അങ്ങനെ ആയിരുന്നില്ല ! അന്നും ഞങ്ങളോട് മിണ്ടാറില്ലായിരുന്നു ! സോനാ നായർ പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്തുകൂടി പ്രശസ്തയായ അഭിനേത്രിയാണ് സോനാ നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമ രംഗത്ത് അവതരിപ്പിച്ച സോനാ മികച്ച സീരിയലുകളുടെയും ഭാഗമായിരുന്നു. നരൻ എന്ന മോഹൻലാൽ ചിത്രത്തിലെ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രം അവരുടെ കരിയറിലെ മികച്ച ഒന്നാണ്.  കഴിഞ്ഞ 25 വർഷത്തോളമായി അഭിനയ രംഗത്ത് സജീവമായ സോനാ ഇപ്പോഴിതാ  തന്റെ പഴയ ചില സിനിമ അനുഭവങ്ങൾ തുറന്ന് പറയുകയാണ്.

ജയറാം മഞ്ജുവാര്യർ, സുകന്യ തുടങ്ങിയവർ അഭിനയിച്ച തൂവൽകൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് സോനാ നായർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സത്യൻ അന്തിക്കാഡിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം ഇന്നും കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന മിജിച്ച ചിത്രങ്ങളിൽ ഒന്നാണ്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓർമകളാണ് സോന പങ്കുവെക്കുന്നത്.സോനയുടെ വാക്കുകൾ ഇങ്ങനെ. തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിൽ  തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാൻ, മേക്കപ്പിന് അടക്കം സഹായികൾ എന്നിവരെല്ലാം സുകന്യയ്ക്കുണ്ടാകും.

ഞങ്ങൾ ഒരുമിച്ചുള്ള ഓരോ ഷോട്ട് കഴിയുമ്പോൾ തന്നെ ഞാനും ജയറാമേട്ടനും, മഞ്ജുവും മറ്റുള്ള എല്ലാ അഭിനേതാക്കളും കൂടി ഒരുമിച്ചിരുന്ന് തമാശ പറയുകയും, കാര്യം പറയുകയും ചെയ്യും. മഞ്ജുവിനെ കുറിച്ച് എടുത്ത് പറയേണ്ട ഒരു കാര്യം,അവരുടെ ആ എളിമയും വിനയുമാണ്, ആ കുട്ടി അന്നും ഇന്നും വളരെ സിംപിളാണ്. എന്നാൽ ആ സമയത്തും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും. അധികം സംസാരിക്കാൻ വരാറില്ല.

അന്ന് സ്റ്റാർ വാല്യൂ ഉള്ള നടി ആയിരുന്നത് കൊണ്ട് തന്നെ പക്ക പ്രൊഫഷണൽ നടിമാരെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അ‌വർക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്. പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം എന്നും സോനാ നായർ പറയുന്നു. അതുപോലെ തന്റെ ഹിറ്റ് ചിത്രമായ ‘നരനിൽ’ തന്റെ കഥാപാത്രത്തിന് പൂർണത ഇല്ലാതെ പോയതിന് ഒരു കാരണം ഉണ്ടായിരുന്നു എന്നും അവർ പറയുന്നു.

ആ ചിത്രത്തിൽ തന്റെ രക്ഷകനായി എത്തുന്ന  മുള്ളന്‍കൊല്ലി വേലായുധനോട് കുന്നുമ്മല്‍ ശാന്തക്ക് അഘാതമായ പ്രണയമായിരുന്നു. വേലായുധന്‍ കിടന്ന് ഉറങ്ങുമ്പോള്‍ അത് ആസ്വദിക്കുന്ന ശാന്ത മീശയിലെ ഒരു നര കാണുകയും അത് കടിച്ചെടുക്കാന്‍ മുഖത്തിന്റെ അടുത്തേക്ക് പോവുകവും ചെയ്യും. മുഖത്തിന്റെ അടുത്തേക്ക് വരുമ്പോള്‍ അങ്ങനെ ചെയ്യണ്ട എന്ന് കരുതി പിന്മാറുന്നതുമാണ് സീനില്‍ ഉള്ളത്. രണ്ടാമത്തെ കട്ട് ചെയ്ത് കളഞ്ഞ സീനായി സോനാ പറയുന്നത്.. ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തിനെ വേലയുധന്റെ നല്ല കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്ന ഒരു രംഗമാണ്. ഈ സീനിന് ശേഷം തന്റെ പ്രകടനം കണ്ട് സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അഭിനന്ദിച്ചു എന്നും സോന പറയുന്നുണ്ട്.  പക്ഷെ ഇത് സിനിമയിൽ ഉണ്ടായിരുന്നില്ല.. എന്നും സോനാ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *